വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍ ഒരു കുടക്കീഴിലേക്ക്
ഹരിപ്പാട്: നിയോജക മണ്ഡലത്തിലെ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ ഒരുകുടക്കീഴില്‍ കൊണ്ടുവരികയെന്നലക്ഷ്യത്തോടെ ആരംഭിക്കുന്ന റവന്യൂ ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍.
കാര്‍ത്തികപള്ളി താലൂക്കിന്റെ ആസ്ഥാനവും മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ താലൂക്കാസ്ഥാനവും ഹരിപ്പാട് ആയതിനാല്‍ കച്ചേരി ജങ്ഷനില്‍ റവന്യൂ ടവര്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു. താലൂക്കിന്റെ വടക്കെയറ്റമായ വീയപുരം കുട്ടനാട് നിയോജക മണ്ഡലത്തിന്റെ ഭാഗമാണെങ്കിലും കാര്‍ത്തികപള്ളി താലൂക്കിലെ വില്ലേജാണ്. 20കോടിരൂപ ചെലവിലാണ് റവന്യൂ ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ബഹുനില കെട്ടിടംനിര്‍മിക്കുന്നതിനാല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാഓഫിസുകള്‍ക്കും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും പൊതുജനങ്ങള്‍ക്ക് വിവിധ ഓഫിസുകള്‍ കയറിയിറങ്ങേണ്ട ഗതികേടും മാറികിട്ടും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതും ഇപ്പോള്‍ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ 600കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് മുന്നേറിക്കൊകൊണ്ടിരിക്കുന്നത്.
റവന്യൂ ടവര്‍ യാഥാര്‍ഥ്യമാകുന്നതോടെ താലൂക്കാഫിസ്, ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫിസ്, വാട്ടര്‍ അതോറിറ്റി സബ് ഡിവിഷന്‍ ഓഫിസ്,വ്യവസായ വകുപ്പ് ഓഫിസ്, ക്ഷീരവികസന വകുപ്പ് ഓഫിസ്, സിവില്‍ സപ്ലൈസ് ഓഫിസ്, വാണിജ്യ നികുതി ഓഫിസ്, ഐ.സി.ഡി.എസ് ഓഫിസ്, ലീഗല്‍ മെട്രോളജി ഓഫിസ്, സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ്, ഇറിഗേഷന്‍ ഓഫിസ്, സഹകരണ രജിസ്ട്രാര്‍ ഓഫിസ്, കയര്‍പ്രോജക്ട് ഓഫിസ് എന്നിവ റവന്യൂ ടവറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഒരു കുടക്കീഴിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."