ബുറൈദ കെ.എം.സി.സി ഫുട്ബോള്‍ മാമാങ്കത്തിന് വെള്ളിയാഴ്ച തുടക്കം
റിയാദ്: അല്ഖസ്സീമിലെ പ്രവാസി സമൂഹത്തിന് കാല്പന്ത് കളിയുടെ മാസ്മരിക മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് പെരുന്നാള്‍ ദിനത്തില്‍ തുടക്കമാവും. ബുറൈദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റാണിത്. വിവിധ പ്രവശ്യകളില്‍ നിന്നായി എട്ട് ടീമുകള്‍ മാറ്റുരക്കും.
പരിപാടി വിജയപ്രദമാക്കാനുളള എല്ലാ ഒരുക്കങ്ങളും തയ്യാറായതായി സംഘാടക സമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.അറിയിച്ചു. കെ.എം,.സി.സി സെന്‍ട്രല്‍ കമ്മിറ്റി ആറ് മാസത്തെ മെഗാ ഈവന്റിന്റെ ഭാഗമായാണ് ഫുട്ബോള്‍ മല്‍സരം സംഘടിപ്പിക്കുന്നത്. വിന്നെഴ്സ് പ്രൈസ് 5000 റിയാലും ട്രോഫിയും, റണ്ണെഴ്സ് കാഷ് പ്രൈസ് 2500 റിയാലും ട്രോഫിയുമാണ്.
സഊദിയിലെ വിവിധ പ്രവശ്യകളില്‍ നിന്നായി പ്രഗല്ഭ കളിക്കാര്‍ അണി നിറക്കുന്ന മല്‍സരം രാത്രി 9 മണിക്ക് തന്നെ ബുറൈദ പെപ്സി റോഡിലുളള ജാലിയ്യാത്ത് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് അരങ്ങേറുക. പത്ര സമ്മേളനത്തില്‍ മൊയ്തീന്‍കുട്ടി കോതേരി, ബഷീര്‍ വെളളില,ബഷീര്‍ ഒതായി,ബാജി ബഷീര്‍,ഇഖ്്ബാല്‍ എടവണ്ണ,റാഫി അരീക്കോട് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."