വയോജന ദിനത്തില്‍ ആര്‍.ഡി ഓഫിസിലേക്കു മാര്‍ച്ച് നടത്തും
കാഞ്ഞങ്ങാട്: വയോജന സംരക്ഷണ ദിനമായ 16 നു സീനിയര്‍ സിറ്റിസണ്‍ ഫോറം നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ആര്‍.ഡി ഓഫിസിലേക്കു മാര്‍ച്ചു നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മറ്റു പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കു സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൂടി നല്‍കാമെന്ന ഉത്തരവ് പുനഃസ്ഥാപിക്കുക, വയോജന നയത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുക, ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതു വാഹനങ്ങളില്‍ വയോജനങ്ങള്‍ക്ക് ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.
മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വയോജനങ്ങള്‍ക്കു ബസുകളില്‍ ഇളവ് അനുവദിക്കുന്നുണ്ട്. തമിഴ് നാട്ടില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ വയോജനങ്ങളെ സൗജന്യമായാണ് കൊണ്ടു പോകുന്നത്. അവശരും അവഗണിക്കപ്പെടുന്നവരുമായ വയോജനങ്ങള്‍ക്ക് പ്രതിമാസം ആയിരം രൂപ കൊണ്ട് ജീവിക്കാന്‍ സാധിക്കില്ലെന്നും ഇതു 2000 രൂപയായി ഉയര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ടി അബൂബക്കര്‍ ഹാജി, പി.കെ അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, പി ജനാര്‍ദ്ദനന്‍ നായര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."