വടകരയില്‍ ട്രെയിനിടിച്ച് ഉമ്മയും മകളും മരിച്ചു
വടകര: മുക്കാളിയില്‍ പട്ട്യാട്ട് അണ്ടര്‍ബ്രിഡ്ജിനു സമീപം ട്രെയിനിടിച്ച് ഉമ്മയും മകളും മരിച്ചു. കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ആയിഷ മന്‍സില്‍ സറീന (39), മകള്‍ തസ്നി (18) എന്നിവരാണ് ദുരന്തത്തില്‍പെട്ടത്. രാവിലെ പതിനൊന്നരയോടെ വീട്ടില്‍ നിന്നു മുക്കാളിയിലേക്കു പോകുമ്പോഴാണ് സംഭവം.
അണ്ടര്‍ ബ്രിഡ്ജില്‍ വെള്ളം കയറിയതിനാല്‍ മുകളില്‍ റെയില്‍പാളത്തിലൂടെ നടക്കുമ്പോഴാണ് ദുരന്തം. ഹാപ്പ-തിരുനല്‍വേലി എക്സ്പ്രസ് ഇരുവരേയും ഇടിക്കുകയായിരുന്നു. പാളത്തിനരികില്‍ പൊന്തക്കാടായതിനാല്‍ മാറിനില്ക്കാന് ശ്രമിക്കുമ്പോഴേക്കും ഇരുവരേയും ട്രെയിന്‍ ഇടിച്ചുവീഴ്ത്തി.
തെസ്നി തിരുവനന്തപുരത്ത് ബി.ഡി.എസിനു ചേരുന്നതിന്റെ ഭാഗമായി ഉമ്മയോടൊപ്പം ബാങ്കിലേക്കു പോകുമ്പോഴാണ് ഇരുവരുംഅപകടത്തില്പെട്ടത്. ബഹ്റൈനിലുള്ള റഫീക്കാണ് സറീനയുടെ ഭര്‍ത്താവ്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."