ബഹ്‌റൈനില്‍ അനധികൃത താമസക്കാര്‍ക്കെതിരെ നടപടി കര്‍ശനമാക്കി
മനാമ: ബഹ്‌റൈനില്‍ നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്കെതിരെയും തൊഴിലാളികള്‍ക്കെതിരെയും അധികൃതര്‍ നടപടി കര്‍ശനമാക്കി. ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ)യാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
രാജ്യത്തെ അനധികൃത താമസവും തൊഴിലെടുപ്പും ഒഴിവാക്കാനായി നടപ്പിലാക്കിയ ഫ്‌ളക്‌സിബില്‍ വര്‍ക് പെര്‍മിറ്റ് അടക്കമുള്ള പദ്ധതിയെ തുടര്‍ന്നാണ് അധികൃതര്‍ ഇക്കാര്യത്തില്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കൂടാതെ, അനധികൃത തൊഴിലാളികള്‍ സൃഷ്ടിക്കുന്ന വിവിധ സാമൂഹിക പ്രശ്‌നങ്ങള്‍ രാജ്യത്തെ സ്വദേശി പൗരന്മാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയും അധികൃതരുടെ മുമ്പിലുണ്ട്.
ബഹ്‌റൈനിലെ വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരേയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരേയും കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ നടത്തുന്നത്
നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായി എല്‍.എം.ആര്‍.എ തൊഴിലിടങ്ങളില്‍ നടത്തുന്ന പരിശോധനകള്‍ വ്യാപിപ്പിക്കാനും ശക്തമാക്കാനുമാണിപ്പോള്‍ തീരുമാനം.
രാജ്യത്ത് വര്‍ധിച്ചു വരുന്ന അനധികൃത തൊഴിലാളികളെ കുറച്ച് കൊണ്ടു വരാനായി കഴിഞ്ഞ മാസം മുതലാണ് ഫ്‌ളക്‌സിബിള്‍ വര്‍ക്ക്‌പെര്‍മിറ്റ് വിസാ സംവിധാനം ബഹറൈനില്‍ ആരംഭിച്ചത്. രേഖകളില്ലാതെ രാജ്യത്ത് വിവിധ ജോലികള്‍ ചെയ്തു കഴിയുന്നവര്‍ക്ക് നിയമപ്രകാരം ജോലി ചെയ്യാനും സ്വയം സ്‌പോണ്‍സര്‍മാരാകാനും അവസരം നല്‍കുന്നതാണ് ഫ്‌ലക്‌സിബിള്‍ വര്‍ക്ക്‌പെര്‍മിറ്റ്.
ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍.എം.ആര്‍.എ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 17103103 എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്യാമെന്നും എല്‍.എം.ആര്‍.എ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."