നഴ്സുമാര്‍ക്കു സുപ്രിം കോടതി നിര്‍ണയിച്ച ശമ്പളം നല്‍കണമെന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സുപ്രിംകോടതി നിയമിച്ച കമ്മിറ്റി നിര്‍ണയിച്ച ശമ്പളം നല്‍കണമെന്ന് ശുപാര്‍ശ. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ശമ്പളമുയര്ത്തണമെന്ന ശുപാര്‍ശയുള്ളത്.
200 കിടക്കകള്‍ക്ക് മുകളിലുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നഴ്സുമാരുടെ ശമ്പളം നല്‍കണമെന്നും 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലെ നഴ്സുമാര്‍ക്ക് 20,000 രൂപ ശമ്പളം നല്‍കണമെന്നുമാണ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നത്. അതേസമയം ട്രെയിനി നിയമനത്തെ നഴ്സുമാരുടെ സംഘടനകള്‍ എതിര്‍ക്കുന്നുണ്ടെങ്കിലും ഇത് ഒരുവര്‍ഷമായി നിജപ്പെടുത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്തതായാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അദ്ദേഹം മിനിമം വേജസ് അഡൈ്വസറി കമ്മിറ്റിക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."