HOME
DETAILS

ഗോക്കളുടെ പേരില്‍ തുടരുന്ന വംശഹത്യ

  
backup
August 28 2017 | 23:08 PM

%e0%b4%97%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81

ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യക്കുരുതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരേ ശക്തമായ ജനവികാരമുയര്‍ന്നിട്ടും അതു നിര്‍ബാധം തുടരുകയാണ്. ഏറ്റവുമൊടുവില്‍ ഗോസംരക്ഷകരുടെ കൊടുംക്രൂരത മൂലം പശ്ചിമബംഗാളിലാണു രണ്ടുപേര്‍ക്ക് ജീവന്‍നഷ്ടമായത്. ജല്‍പായ്ഗുരിയിലെ ദാദന്‍ ഗ്രാമത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ അസം സ്വദേശി ഹാഫിസുല്‍ ശൈഖ്, കൂച്ച്ബിഹാര്‍ സ്വദേശി അന്‍വര്‍ ഹുസൈന്‍ എന്നീ ചെറുപ്പക്കാരാണ് ഗോസംരക്ഷകരുടെ മര്‍ദനമേറ്റു മരിച്ചത്.
പശുക്കളെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്തതിന്റെ പേരിലല്ല ഇവര്‍ ആക്രമിക്കപ്പെട്ടത്. പശുക്കളെ വാഹനത്തില്‍ കയറ്റി ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകുകയെന്ന രാജ്യത്തെവിടെയും കുറ്റകരമല്ലാത്ത പ്രവൃത്തി ചെയ്തതിനാണ് ഇവരെ ഗോരക്ഷകരെന്ന് അവകാശപ്പെടുന്ന ഗുണ്ടകള്‍ തല്ലിക്കൊന്നത്.
ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേ ശക്തമായ എതിര്‍പ്പാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നു കുറച്ചുകാലമായി ഉയരുന്നത്. ഇത്തരം അക്രമങ്ങള്‍ അനുവദിക്കുകയില്ലെന്നു മിക്ക സംസ്ഥാന ഭരണാധികാരികളും വ്യക്തമാക്കിയിട്ടുണ്ട്. ഗോരക്ഷ രാഷ്ട്രീയായുധമായി കൊണ്ടുനടക്കുന്ന ബി.ജെ.പിയുടെ മുഖ്യമന്ത്രിമാര്‍പോലും ഇതിനെതിരേ രംഗത്തു വന്നിട്ടുണ്ട്.
ഗോരക്ഷാ അക്രമങ്ങള്‍ രാജ്യത്ത് അനുവദിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രഖ്യാപിച്ചു. എന്നിട്ടും ഭരണകൂട സംവിധാനങ്ങളെയും നീതിന്യായവ്യവസ്ഥയെയും മാനവികതയെയുമൊക്കെ പരസ്യമായി വെല്ലുവിളിച്ച് അതു രാജ്യത്തു തുടരുകയാണെന്ന ക്രൂരയാഥാര്‍ഥ്യത്തിന് അടിവരയിടുകയാണു പശ്ചിമബംഗാളില്‍നിന്നുള്ള പുതിയ വാര്‍ത്ത.
ഈ ഗുണ്ടായിസത്തിനു പിന്നിലുള്ളതു ഗോസംരക്ഷണമെന്ന നിഷ്‌കളങ്കമായ താല്‍പര്യമല്ലെന്നും ആസൂത്രിതവും ക്രൂരവുമായ രാഷ്ട്രീയ- വര്‍ഗീയ അജന്‍ഡയാണെന്നും വ്യക്തമായിട്ടുണ്ട്. ഗോക്കളെ ആരാധിക്കുന്ന വിഭാഗം രാജ്യത്തുണ്ടെന്നതു യാഥാര്‍ഥ്യമാണ്. ഹൈന്ദവസമൂഹത്തില്‍തന്നെ ചെറിയ വിഭാഗമായ ഇവരുടെ വിശ്വാസം കണക്കിലെടുത്തു ചില സംസ്ഥാനങ്ങള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ ഗോവധം നിയമംമൂലം നിരോധിച്ചിട്ടുണ്ട്.
അവിടങ്ങളിലെല്ലാം ആ നിരോധനം എല്ലാ ജനവിഭാഗങ്ങളും ബലപ്രയോഗമില്ലാതെ പാലിച്ചുവരുന്നുമുണ്ട്. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തുകയും അതിന്റെ പിന്‍ബലത്തില്‍ സംഘ്പരിവാറുകാരായ ചില രാഷ്ട്രീയനേതാക്കളും ആത്മീയാചാര്യന്മാരും ഗോവധമെന്ന വിഷയം വര്‍ഗീയവിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ പ്രചാരണായുധമാക്കുകയും ചെയ്തതോടെയാണു ഗോസംരക്ഷണക്കൊലകള്‍ രാജ്യത്ത് അരങ്ങേറിത്തുടങ്ങിയത്.
വിവിധ സംസ്ഥാനങ്ങളില്‍ ഗോസംരക്ഷണത്തിനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളാണ് ആക്രമണം നടത്തുന്നത്. പ്രവര്‍ത്തിക്കുന്നതു വ്യത്യസ്ത പേരുകളിലാണെങ്കിലും ഇവരെല്ലാം സംഘ്പരിവാറുകാരാണെന്നു വ്യക്തമായിട്ടുണ്ട്. ഇവരുടെ ക്രൂരതയ്ക്കിരകളായവരില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംസമുദായത്തില്‍ പെട്ടവരാണെന്നതുകൂടി ചേര്‍ത്തു വായിക്കുമ്പോള്‍ അക്രമങ്ങളുടെ യഥാര്‍ഥ ലക്ഷ്യം പകല്‍പോലെ വ്യക്തം.
ഇത്തരം ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിനിരകളായവരില്‍ ഭൂരിപക്ഷവും ഗോക്കളെ കൊല്ലുകയോ ഗോമാംസം ഭക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മാട്ടിറച്ചി കൈവശം വച്ചെന്നും ഭക്ഷിച്ചെന്നുമൊക്കെ ഒരു തെളിവുമില്ലാത്ത ആരോപണങ്ങളുന്നയിച്ചാണു പലരെയും വീട്ടില്‍ കയറിയും യാത്രയ്ക്കിടയിലുമൊക്കെയായി തല്ലിക്കൊന്നത്. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരെ കാരണമില്ലാതെ ആക്രമിക്കാനും കൊലപ്പെടുത്താനും വ്യാജ ഗോഹത്യാ ആരോപണം ഉന്നയിക്കുന്നു എന്നു മാത്രം.
ഡല്‍ഹിയിലെ അധികാരക്കസേരയിലേക്കുള്ള മോദിയുടെ യാത്രയ്ക്കു വഴിയൊരുക്കിയ, ലോക മനഃസാക്ഷിയെ തന്നെ നടുക്കിയ ഗുജറാത്ത് വംശഹത്യയുടെ അതിക്രൂരമായ വിദ്വേഷ പ്രത്യയശാസ്ത്രം സംഘ്പരിവാര്‍ തുടര്‍ന്നും നടപ്പാക്കിക്കൊണ്ടിരിക്കുന്നു എന്നു ചുരുക്കം. ഗോക്കളുടെ പേരിലുള്ള അതിക്രമങ്ങള്‍ സംഘ്പരിവാര്‍ ഇനിയും തുടരുമെന്ന സന്ദേശമാണ് പശ്ചിമബംഗാളിലെ സംഭവം നല്‍കുന്നത്.
വംശീയാതിക്രമങ്ങള്‍ ഏതെങ്കിലും ജനവിഭാഗങ്ങളിലുണ്ടാക്കുന്ന ഭീതിയും അരക്ഷിതബോധവും രാഷ്ട്രസുരക്ഷിതത്വത്തിനു വലിയ ഭീഷണി സൃഷ്ടിക്കാനിടയുണ്ടെന്നു ലോകചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ രാജ്യത്തു നിലനില്‍ക്കുന്ന അസ്വസ്ഥതകളെ വലിയ പൊട്ടിത്തെറിയിലേക്കു നയിക്കാന്‍ ഈ ഗോസംരക്ഷക താണ്ഡവം കാരണമായേക്കും. ഇതു തിരിച്ചറിഞ്ഞ് ഇത്തരം അക്രമികളെ നിര്‍ദാക്ഷിണ്യം നേരിടാന്‍ സംസ്ഥാനഭരണകൂടങ്ങള്‍ തയാറാകേണ്ടതുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  24 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  24 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  24 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  24 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  24 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  24 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago