ജന.കൗണ്‍സില്‍ വിളിച്ച് ശശികലയെ പുറത്താക്കും
ചെന്നൈ: അടുത്ത മാസം 12 ന് ചേരുന്ന അണ്ണാ ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ശശികലയെ നീക്കുമെന്ന് ഒ.പനീര്‍ശെല്‍വം വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ടി.ടി.വി ദിനകരനെ പുറത്താക്കിയതിന് അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് അടുത്ത മാസം വീണ്ടും യോഗം ചേര്‍ന്ന് ശശികലയെ പുറത്താക്കുമെന്ന് വ്യക്തമാക്കിയത്.
ശശികലയെ താല്‍ക്കാലികമായാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിയമിച്ചത്. ഇതിന് ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരമുണ്ടായിരുന്നില്ല.
ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത 1400ഓളം പേരില്‍ 85 ശതമാനം പേരും ഭരണപക്ഷത്തോടൊപ്പമാണെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് അറിയിച്ചു.
ഇപ്പോള്‍ ദിനകരന്റെ കൈപ്പിടിയിലുള്ള പാര്‍ട്ടിയുടെ നാമധു എം.ജി.ആര്, ജയ ടി.വി എന്നിവ ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."