സമാധാന ചര്‍ച്ചകള്‍ക്കായി യു.എന്‍ സെക്രട്ടറി ജനറല്‍ ഇസ്‌റാഈലില്‍
വെസ്റ്റ്ബാങ്ക്: ഇസ്‌റാഈലിന്റെയും ഫലസ്തീനിന്റെയും ഇടയില്‍ സമാധാന പുനഃസ്ഥാപനത്തിനായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ മൂന്ന് ദിവസത്തെ സന്ദര്‍ശനം ആരംഭിച്ചു. ഇസ്‌റാഈലിലും ഫലസ്തീനിലുമാണ് ഗുട്ടെറസ് സന്ദര്‍ശനം നടത്തുന്നത്. ഞായറാഴ്ച രാത്രി ഇസ്‌റാഈലില്‍ എത്തിയ ഗുട്ടെറസ് ഇസ്‌റാഈല്‍ പ്രസിഡന്റ് റൂവിന്‍ റിവ്‌ലിനുമായി ചര്‍ച്ച നടത്തി. പശ്ചിമ ഏഷ്യയിലെ ഇറാന്റെ സാന്നിധ്യത്തിലെ ഉത്കണഠ റിവ്‌ലിന്‍ ഗുട്ടറസുമായി പങ്കുവച്ചു. സിറിയും ലബനാനും ആയുധ നിര്‍മാണത്തിനുള്ള സങ്കേതമായി ഇറാന്‍ ഉപയോഗപ്പെടുത്തുന്നതായി റൂവിന്‍ ആരോപിച്ചു.
സിറയയെ സൈനിക ആസ്ഥാനമാക്കാനുള്ള ശ്രമത്തിലാണ് ഇറാന്‍. ഇവിടങ്ങളിലെ യുദ്ധങ്ങള്‍ ഇസ്‌റാഈലിനെ നശിപ്പിക്കാനുള്ള വഴിയായാണ് ഇറാന്‍ കാണുന്നതെന്ന് റൂവിന്‍ പറഞ്ഞു. എന്നാല്‍ യു.എന്‍ ഇസ്‌റാഈലിനോട് പക്ഷപാതമായി പെരുമാറുന്നുവെന്ന റൂവിന്റെ പരാമര്‍ശത്തിനെതിരേ ഗുട്ടെറസ് ശക്തമായി പ്രതികരിച്ചു. ഇസ്‌റാഈലിന്റെ ചിലനിലപാടുകളോട് യു.എന്നിന് മാത്രമല്ല നിങ്ങളുടെ പൗരന്മാര്‍ തന്നെ വിയോജിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഇസ്‌റാഈലുമായി സമാധാനത്തിനായി തുറന്ന ചര്‍ച്ചകള്‍ മാത്രമേ യു.എന്‍ നടത്തിയിട്ടുള്ളൂവെന്നും എല്ലാ രാജ്യങ്ങളെയും തുല്യമായി സമത്വത്തോടെയും ബഹുമാനത്തോടെയും കൈകാര്യം ചെയ്യല്‍ തങ്ങളുടെ കര്‍ത്തവ്യമാണെന്നും ഗുട്ടെറസ് പറഞ്ഞു.
അതിനിടെ യു.എന്നുമായി നിസഹകരിക്കുന്ന ഇസ്‌റാഈലുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവും ഗുട്ടെറസിന്റെ യാത്രയ്ക്കുണ്ട്. അല്‍ അഖ്‌സ പള്ളിയിലെ ഇസ്‌റാഈല്‍ സൈനികരുടെ കടുന്നുകയറ്റത്തെ നേരത്തെ യു.എന്‍ ശക്തമായി അപലപിച്ചിരുന്നു. ഇക്കാരണത്താല്‍ യു.എന്‍ സാംസ്‌കാരിക ഏജന്‍സിയുമായുള്ള ബന്ധം ഇസ്‌റാഈല്‍ നേരത്തെ റദ്ദാക്കിയിരുന്നു. ജറുസലം ഇസ്‌ലാം, ക്രിസ്ത്യന്‍, ജൂത മതക്കാരുടെ പുണ്യ പ്രദേശമാണെന്ന യു.എന്‍ പ്രഖ്യാപനമാണ് ഇസ്‌റാഈലിനെ ചൊടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."