റോഹിംഗ്യന്‍ കുട്ടികളെയും സൈന്യം കൊല്ലുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍
യാങ്കൂണ്‍: മ്യാന്മറില്‍ സൈനിക നേതൃത്വത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമൊപ്പം കുട്ടികളെയും കൊന്നൊടുക്കുന്നവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. റാഖിനെയിലെ നിരായുധരായ ജനങ്ങളെ തീവച്ചും വെടിയുതുര്‍ത്തുമാണ് കൊല്ലുന്നത്.
വെള്ളിയാഴ്ച മുതലുണ്ടായ ആക്രമണത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടെന്നാണ് മ്യാന്‍മര്‍ സര്‍ക്കാര്‍ പറയുന്നതെങ്കിലും ഇതില്‍ കൂടുതല്‍ ജനങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു. 800ല്‍ കൂടുതല്‍ മുസ്‌ലിംകള്‍ ഇതുവരെ കൊല്ലപ്പെട്ടെന്ന് റോഹിംഗ്യന്‍ സന്നദ്ധ സംഘടന അറിയിച്ചു. ഭീകരവാദികളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമമെന്ന പേരില്‍ റോഹിംഗ്യന്‍ പ്രദേശങ്ങളായ മാങ്ക്‌ടോ, ബുതിഡോങ്, റാത്തടോങ് തുടങ്ങിയ സ്ഥലങ്ങളില്‍ സൈന്യം വ്യാപകമായ ആക്രമണമാണ് നടത്തുന്നത്. എട്ടുലക്ഷം പേര്‍ താമസിക്കുന്ന ഇവിടെ കര്‍ഫ്യൂ തുടരുകയാണ്.
ഗ്രാമത്തിലേക്ക് വെള്ളിയാഴ്ച പ്രവേശിച്ച സൈന്യം യാതൊരു വിവേചനവുമില്ലാതെ വീടുകളിലും കാറുകളിലേക്കും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മാങ്ക് ടോ നിവാസിയായ അസീസ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തീവയ്പ് അടക്കമുള്ള ആക്രമണങ്ങള്‍ നടത്തിയ സൈന്യം കുട്ടികള്‍ ഉള്‍പ്പെടെ 11 പേരെ കൊലപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച നടന്ന ആക്രമണത്തിനിടെ മ്യാന്‍മറില്‍ നിന്ന് 10,000 റോഹിംഗ്യകള്‍ വീടുവിട്ട് അഭയാര്‍ഥി ക്യംപുകളിലെത്തിയെന്ന് റോഹിംഗ്യന്‍ സന്നദ്ധ പ്രവര്‍ത്തകനും ബ്ലോഗറുമായ റോ നയ് സാന്‍ ലോന്‍ പറഞ്ഞു. ഇവിടേങ്ങളിലെ മദ്‌റസകളും പള്ളികളും തീവച്ചു നശിപ്പിച്ചുവെന്നും ജനങ്ങള്‍ ഭക്ഷണമില്ലാതെ പ്രയാസപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."