ഐ.പി.എല്‍ മീഡിയ റൈറ്റ്സ്; ഇ- ലേലം വേണ്ടെന്ന് കോടതി
ന്യൂഡല്‍ഹി: ഐ.പി.എല്‍ മീഡിയ റൈറ്റ്സ് സംബന്ധിച്ച തീരുമാനം എടുക്കുന്നതിന് ഇ- ലേലം വേണമെന്ന ബി.സി.സി.ഐ നിലപാട് തള്ളി സുപ്രിംകോടതി. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള മീഡിയ റൈറ്റ്സ് സംബന്ധമായ വിഷയത്തിലാണ് കോടതിയുടെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് തീരുമാനം എടുത്തത്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി സമര്‍പ്പിച്ച അപേക്ഷയില്‍ ഇരു പക്ഷത്തിന്റേയും വാദം കേട്ട ശേഷമാണ് കോടതി നടപടി.
നിലവിലുള്ള നടപടികളില്‍ നിന്ന് മികച്ച ലാഭം കിട്ടുന്നതിനാല്‍ അത് തുടരണമെന്ന വാദമാണ് ബി.സി.സി.ഐ മുന്നോട്ട് വച്ചത്. ഇ- ലേലം സംബന്ധിച്ച നടപടി ക്രമങ്ങള്‍ സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വാമി ഹരജി സമര്‍പ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്വാമി ലോധ കമ്മിറ്റിക്ക് കത്തും നല്‍കിയിരുന്നു.
അതേസമയം ഇ- ലേലം സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇടക്കാല ഭരണ സമിതി തലവന്‍ വിനോദ് റായിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."