ഉത്സവപ്പൂരമായി ഓണം-പെരുന്നാള്‍ ആഘോഷങ്ങള്‍
താമരശേരി: ചെമ്പ്ര ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന ഓണാഘോഷം നാടിന്റെ ഉത്സവമായി മാറി. പി.ടി.എ കമ്മിറ്റിയുെട ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്‌നേഹസദ്യയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ഥികളും പങ്കെടുത്തു. കുട്ടികളുടെ പൂക്കളമത്സരവും നടന്നു.
എല്‍.പി സ്‌കൂളില്‍ പഠനനിലവാരവും ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചതെന്ന് പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു. പ്രധാനാധ്യാപിക മോളി ഫ്രാന്‍സിസ്, പി.ടി.എ പ്രസിഡന്റ് പി.കെ സത്യന്‍, വൈസ് പ്രസിഡന്റ് ഉസ്മാന്‍ പി. ചെമ്പ്ര, പി. നാസര്‍, യഹ്‌യാഖാന്‍, സുനില്‍കുമാര്‍, സി.കെ ലീല, എം.പി റഷീദ്, ഹരീന്ദ്രന്‍, പി. മുനീര്‍, ടി.ടി റഷീദ്, പി. റഷീദ്, വി.സി ഉദയന്‍ നേതൃത്വം നല്‍കി.
ഓമശ്ശേരി: സര്‍വിസ് സഹകരണ ബാങ്കിന്റെ കീഴില്‍ അമ്പലമുക്കില്‍ ഓണം-ബക്രീദ് ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. നാസര്‍ അധ്യക്ഷനായി.
ഖദീജാ മുഹമ്മദ്, പി.പി മൊയ്തീന്‍കുട്ടി മാസ്റ്റര്‍ സംസാരിച്ചു. സി.കെ റസാഖ് മാസ്റ്റര്‍ സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.പി നൗഷാദ് നന്ദിയും പറഞ്ഞു. സി. ഷാഫി, കെ. അജയ്, അജാസ് കുളത്തക്കര, നസീം, ഒ.പി ബിനു നേതൃത്വം നല്‍കി.
നരിക്കുനി: മടവൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണം-ബക്രീദ് ചന്ത പഞ്ചായത്ത് പ്രസിഡന്റണ്ട് (ഇന്‍ചാര്‍ജ് ) ശംസിയ മലയില്‍ ഉദ്ഘാടനം ചെയ്തു.
സഹകരണ ബാങ്ക് പ്രസിഡന്റണ്ട് കെ. അബ്ദുല്‍ അസീസ് മാസ്റ്റര്‍ അധ്യക്ഷനായി. പി. അബ്ദുറസാഖ്, ഷാഹുല്‍ മടവൂര്‍, ബാബു മാസ്റ്റര്‍, നജ്മുന്നിസ, ഉമ്മുസല്‍മ, നിധീഷ്, മുഹമ്മദലി, ഫൈസല്‍ സംസാരിച്ചു. ടി. വിജയരാജ് സ്വാഗതം പറഞ്ഞു.
മുക്കം: കുമാരനെല്ലൂര്‍ എസ്റ്റേറ്റ്‌ഗേറ്റിലെ കോസ്‌കോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. വടംവലി, ഓണത്തല്ല്, കലം തല്ലിപ്പൊട്ടിക്കല്‍, തീറ്റമത്സരം തുടങ്ങിയ വിവിധ കലാപരിപാടികള്‍ നടന്നു. ക്ലബ് പ്രസിഡന്റ് ജംഷിദ് ഒളകര, സനില്‍ അരീപറ്റ, കെ. ശുഹൈബ്, പി. അസ്‌ക്കര്‍, സി. മുഹാജിര്‍, ടി. ഷെഫീഖ്, ആലി തിരപയില്‍, എ.പി അജ്മല്‍, ജംനാസ്, എ.പി ഇജാസ്, ഒ. ഫസല്‍, ജാഫര്‍, ഫൈറൂസ്, ആഷിഖ് അലി, സി. സുഹൈല്‍ നേതൃത്വം നല്‍കി.
ചേന്ദമംഗല്ലൂര്‍: തീരം റസിഡന്‍സ് അസോസിയേഷന്‍ പരിപാടികള്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷഫീഖ് മാടായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ഉണ്ണിച്ചേക്കു അധ്യക്ഷനായി. കൗണ്‍സിലര്‍ അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി കുഞ്ഞാലി, അമീന്‍ ജൗഹര്‍ സംസാരിച്ചു. ഒ. ഷരീഫുദ്ദീന്‍ സ്വാഗതവും സെക്രട്ടറി ഇ.കെ അന്‍വര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."