വൈസ് ചാന്‍സിലര്‍മാരുടെ ശില്‍പശാലക്ക് തുടക്കം
പെരിയ: കേന്ദ്ര സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ ശില്‍പശാല ആരംഭിച്ചു. ഇന്ത്യയിലെ വിവിധ സര്‍വകലാശാലയില്‍നിന്നു ഇരുപതോളം വൈസ് ചാന്‍സിലര്‍മാര്‍ ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ ഡോ.ജി. ഗോപകുമാര്‍ അധ്യക്ഷനായി.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച് മെമ്പര്‍ സെക്രട്ടറി പ്രൊഫ.ഡോ. വീരേന്ദ്രകുമാര്‍ മല്‍ഹോത്ര മുഖ്യപ്രഭാഷണം നടത്തി. സെക്കന്‍ഡറി തലത്തില്‍ ഉന്നതമാര്‍ക്ക് നേടി ബിരുദതലത്തില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പഠന നിലവാരം കുറഞ്ഞ് വരുന്നതാണ് ഇപ്പോള്‍ വിദ്യാഭ്യാസരംഗം നേരിട്ട് കൊണ്ടിരിക്കുന്ന വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഈ വിഷയം അതീവഗൗരവത്തോടെ കാണണമെന്ന് ശില്‍പശാലയില്‍ പങ്കെടുത്ത വൈസ് ചാന്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വിദ്യാഭ്യാസം വിവിധ തലങ്ങളില്‍ നേരിടുന്ന വെല്ലുവിളികള്‍ക്കും അവ പരിഹരിക്കുന്നതിനാവശ്യമായ പ്രായോഗിക മാര്‍ഗങ്ങളും വൈസ് ചാന്‍സലര്‍മാരുടെ ഗുണപരമായ നേതൃത്വം തുടങ്ങിയ വിഷയങ്ങളില്‍ ഗഹനപരമായ ചര്‍ച്ചകള്‍ പരിശീലന പരിപാടിയില്‍ നടന്നു. ചടങ്ങില്‍ സ്‌കൂള്‍ ഓഫ് എജ്യുക്കേഷന്‍ ഡീന്‍ പ്രൊഫ. ഡോ.കെ. പി സുരേഷ്, പി.എം.എം.എം.എന്‍.എം.ടി.ടി സ്‌കൂള്‍ ഓഫ് എജ്യുക്കേഷന്‍ ഡോ. അമൃത് ജി കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."