സ്‌കൂള്‍ ഹൈടെക് വത്കരണത്തിന് കൈത്താങ്ങായി പൂര്‍വവിദ്യാര്‍ഥികള്‍
അലനല്ലൂര്‍: എടത്തനാട്ടുകര കോട്ടപ്പള്ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു വരുന്ന ഹൈടെക്ക്‌വല്‍കരണത്തിന് സാമ്പത്തിക സഹായവുമായി 1990-91 വര്‍ഷത്തെ എസ്.എസ്.എല്‍.സി അലുംനി അസോസിയേഷന്‍ ഭാരവാഹികള്‍ സ്‌കൂളിലെത്തി. 26 വര്‍ഷക്കാലത്തിനു ശേഷം ഇക്കഴിഞ്ഞ സ്വാതന്ത്യ ദിനത്തില്‍ നടത്തിയ ബാച്ച് സംഗമത്തിലാണ് സ്‌കൂള്‍ ഹൈടെക്ക്‌വല്‍കരണത്തിന്നായി ഫണ്ട് ശേഖരണം ആരംഭിച്ചത്. ഒരു റൂമിനാവശ്യമായ 40,000 സ്‌കൂള്‍ അങ്കണത്തില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഗിരിജ ഹൈസ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി വി. മുഹമ്മദ് മാസ്റ്റര്‍ക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് മെമ്പറും ബാച്ച് അംഗവുമായ പി. സീനത്ത് അധ്യക്ഷയായി.
പി. അഹമ്മദ് സുബൈര്‍, എ.പി. മുജീബ്, ചുങ്കന്‍ സൈനുദ്ദീന്‍, എം. അബ്ദു, സി. ബഷീര്‍, പി. അബ്ദുസ്സലാം, സി.പി. ഹക്കീം, പി. മരക്കാര്‍, പി.പി. യൂസഫ്, പി.കെ. ആസാദ്, പി. അബ്ദുറസ്സാഖ്, എന്‍. മുസ്തഫ, എം. അഷ്‌റഫ് വാണിയമ്പലം, കെ. സിദ്ദീഖ് ഒതായി പ്രസംഗിച്ചു. ബാച്ചിലെ രണ്ട് കുടുംബങ്ങള്‍ക്ക് രണ്ടായിരം രൂപ വീതമുള്ള ഓണം, പെരുന്നാള്‍ പുതുവസ്ത്ര ടോക്കണും അലുംനി അസോസിയേഷന്റെ കീഴില്‍ വീട്ടില്‍ എത്തിച്ചു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."