സാമൂഹിക ജീവിതത്തില്‍ വിഭാഗീയത തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: പി.പി തങ്കച്ചന്‍
പെരുമ്പാവൂര്‍: കുടുംബബന്ധങ്ങളില്‍ പോലും അകല്‍ച്ച വരുത്തി തീര്‍ക്കുന്ന തരത്തില്‍ കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ വിഭാഗീയത വരുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇടത് സര്‍ക്കാരിന്റേതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍.
കുടുംബസ്വത്ത് ഭാഗയുടമ്പടി നടത്തുന്നതിന് അധിക നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച സബ് രജിസ്ട്രാര്‍ ഓഫീസ് ഉപരോധം പെരുമ്പാവൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള ഏഴുനൂറോളം നന്മ സ്‌റ്റോറുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം ഗ്രാമീണമേഖലയിലെ സാധാരണക്കാരോട് കാണിക്കുന്ന അനീതിയാണെന്നും തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പെരുമ്പാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് ബാബു ജോണ്‍ അധ്യക്ഷത വഹിച്ചു.
അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി റ്റി.എം സക്കീര്‍ ഹുസൈന്‍, ഡി.സി.സി ഭാരവാഹികളായ മനോജ് മൂത്തേടന്‍, ഡാനിയേല്‍ മാസ്റ്റര്‍, തോമസ്.പി.കുരുവിള, പോള്‍ ഉതുപ്പ്, വി.എം ഹംസ, ബേസില്‍ പോള്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. റ്റി.ജി സുനില്‍ കുമാര്‍, കെ.പി വര്‍ഗ്ഗീസ്, ബേബി തോപ്പിലാന്‍, പി.പി അവറാച്ചന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."