HOME
DETAILS

അയ്യന്‍കാളി പുരസ്‌കാര നിറവില്‍ താജിഷ് ചേക്കോട്

  
backup
August 29 2017 | 02:08 AM

%e0%b4%85%e0%b4%af%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0-%e0%b4%a8%e0%b4%bf


പടിഞ്ഞാറങ്ങാടി: ഇത് താജിഷ് ചേക്കോട്. 2017 ലെ അയ്യന്‍കാളി യുവകര്‍മ പുരസ്‌ക്കാരം നേടിയ യുവ സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍. കേരള ജനകീയ സാംസ്‌കാരിക സംഘം സെക്രട്ടറി, അധ്യാപകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, കഥാകൃത്ത്, പട്ടിക ജാതി വിഭാഗങ്ങളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
മുന്‍ വര്‍ഷങ്ങളില്‍ അംബേദ്ക്കര്‍ നാഷണല്‍ ഫെലോഷിപ്പ്, രംഗസൂര്യ പുരസ്‌ക്കാരം, യുവ പ്രതിഭ പുരസ്‌ക്കാരം തുടങ്ങിയവയും ലോഹിതദാസ് സ്മാരക കഥ മത്സരത്തിലടക്കം വിവിധ മത്സരങ്ങളില്‍ സമ്മാനവും ഇദ്ധേഹത്തെ തേടിയെത്തിയിട്ടുണ്ട്.
അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന പട്ടിക ജാതി വിഭാഗങ്ങളുടെ കലാരൂപങ്ങളായ ചവിട്ടു കളി, വട്ടക്കളി തുടങ്ങിയവ സംരക്ഷിക്കുവാനുളള പ്രവര്‍ത്തനങ്ങളില്‍ താജിഷ് ചേക്കോട് മുഴുകിയിരിക്കുന്നു.
പട്ടിക ജാതി വിഭാഗങ്ങളുടേയും, മുസ്‌ലീം സമുദായത്തിന്റെയും സാംസ്‌ക്കാരിക പൈതൃകമായ കോല്‍ക്കളിക്കും, ചവിട്ടു കളി, വട്ടക്കളി എന്നിവ പഠിപ്പിക്കുന്നതിനും, അവതരിപ്പിക്കുവാനുമായി തൃത്താലയിലെ പറക്കുളത്തു നാടന്‍ കലാ പഠനകേന്ദ്രം ആരംഭിക്കണമെന്ന് ഇദ്ധേഹത്തിന്റെ നേതൃത്വത്തില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
കേരളത്തിലെ സാംസ്‌ക്കാരിക രംഗത്തു പട്ടിക ജാതി വിഭാഗങ്ങള്‍ക്കു വേണ്ടത്ര പ്രാധാന്യം ലഭ്യമായിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. പലതരത്തിലുളള പിന്നോട്ടു വലികളും ഇവര്‍ ഇന്നും നേരിടുന്നു. ഈസാഹചര്യത്തില്‍ കൂടിയാണ് സാമൂഹിക സാംസ്‌കാരിക രംഗത്തു ദലിതരുടെ ശബ്ദം മുഴങ്ങിക്കേള്‍ക്കണമെന്ന ആഗ്രഹത്തോടെ പ്രവര്‍ത്തിക്കുന്ന താജിഷ് ചേക്കോടിനെപ്പോലെയുളളവരുടെ പ്രാധാന്യം വര്‍ധിക്കുന്നത്. തന്റെ സമുദായത്തിലെ പത്തു ബി.എ ക്കാരെ കണ്ടു മരിച്ചാല്‍ മതിയെന്നു പറഞ്ഞ അയ്യന്‍കാളിയുടെ സമുദായത്തിലിന്നു ബി.എക്കാര്‍ മാത്രമല്ല ഐ.എ.എസുകാരും മന്ത്രിമാര്‍ വരെയുണ്ട്. എന്നാല്‍ സാംസ്‌കാരിക രംഗത്തു വേണ്ടത്ര പ്രാധാന്യം ഇവരും ഇവരുടെ കലകളും സാഹിത്യവും നേടിയോയെന്ന കാര്യം ഇന്നും ചര്‍ച്ചകളില്‍ വരുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago