വൃക്കരോഗി സുമനസുകളുടെ സഹായം തേടുന്നു
ആലത്തൂര്‍: സുമനസുകളുടെയും സന്നദ്ധസേവന സംഘടനകളുടെയും സഹായത്തിനായി രാമചന്ദ്രന്‍ ചികിത്സാ സഹായ സമിതിയുടെ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്നു. ആലത്തൂര്‍ പഞ്ചായത്തിലെ വെങ്ങന്നൂര്‍ കിഴക്കേ വീട്ടില്‍ താമസിക്കുന്ന രാമചന്ദ്രന്‍ എന്ന യുവാവ് കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഇരുവൃക്കകളും തകരാറിലായി ചികിത്സസയിലാണ്.
ആഴ്ച്ചയില്‍ രണ്ട് തവണ ഡയാലിസിസ് നടത്തികൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായം ലഭിക്കുന്നതിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും രോഗികളുടെ ആധിക്യം മൂലം കാര്യമായ സഹായം ലഭിച്ചില്ല. സ്വകാര്യ സ്ഥാപനങ്ങളെയാണ് ഡയാലിസിസിനെ വേണ്ടി ആശ്രയിക്കുന്നത്.
പിതാവ് നേരെത്തെ മരണപെട്ട രാമചന്ദ്രന് ജ്യേഷ്ഠ സഹോദരന്‍ ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനമാണ് എക ആശ്രയം. ഈ തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം വീട്ടു ചെലവുകളും മറ്റും നടത്തിപ്പോകുന്നത്. ഇപ്പോള്‍ സാമ്പത്തികമായി നല്ല പ്രയാസം അനുഭവിച്ചികൊണ്ടിരിക്കുയാണ്.
ചികിത്സക്ക് വേണ്ടിയുള്ള ഭാരിച്ച ചെലവ് കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ഈ കുടുംബം. അതുകൊണ്ടുതന്നെ ഒരുമ യുവജന കൂട്ടായ്മ ചികിത്സാസഹായ സമിതി രൂപീകരിച്ചുകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവാവിന്റെ ജീവന് വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കാളികളാകാന്‍ സുമനസുകളുടെ സഹായം തേടുകയാണ്.
രാമചന്ദ്രന്‍ ചികിത്സാ ചെലവിലേക്ക് താങ്കളുടെ സംഘടനയുടെ സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് വിനയപുരസരം അഭ്യര്‍ത്ഥിക്കുകയാണ്.
സഹായഹസ്തവുമായി രംഗത്തിറങ്ങിയ സ്‌നേഹിതര്‍. സഹായം എത്തിക്കേണ്ട വിലാസം രാമചന്ദ്രന്‍ ചികിത്സാ സഹായ സമിതി, അക്കൗണ്ട് നമ്പര്‍: 36102046772, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബ്രാഞ്ച് ആലത്തൂര്‍. ഐ.എഫ്.എസ്.സി കോഡ് എസ്.ബി.ഐ.എന്‍ 0017033. 9656853711, 9447392442, 9847707420, 9037882035.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."