ബാലനെ റൗഡി ലിസ്റ്റില്‍ നിന്നും മാറ്റാന്‍ നടപടി ആരംഭിച്ചു
എരുമപ്പെട്ടി: എരുമപ്പെട്ടി മുരങ്ങത്തേരി ആശാരി വീട്ടില്‍ ബാലനെ റൗഡി ലിസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ പോലീസ് നടപടി ആരംഭിച്ചു. രോഗങ്ങളാല്‍ ബുദ്ധിമുട്ട് നേരിടുന്ന വയോധികനായ ബാലനെ ഒരു കൗണ്ടര്‍ കേസിന്റെ പേരില്‍ എരുമപ്പെട്ടി പൊലിസ് സ്റ്റേഷന് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെ ബാലനെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി പൊലിസ് പരസ്യമായി ഫോട്ടോയെടുത്ത് അപമാനിക്കുകയും ചെയ്തു. എന്തിനാണ് തന്നെ പീഡിപ്പിക്കുന്നതെന്ന് ചോദിച്ച ബാലനോട് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കുമെന്ന് പറഞ്ഞ് പരിഹസിച്ചതായും പറയുന്നു. നാല് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന എരുമപ്പെട്ടി സ്റ്റേഷന് പരിധിയില്‍ ക്രിമിനല്‍ സാമൂഹിക വിരുദ്ധ കേസില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം നൂറിലധികം വരും.അതേസമയം ആറ് പേരെ മാത്രമാണ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഒരാള്‍ ഒരു ക്രിമിനല്‍ കേസ് പോലും നിലവിലില്ലാത്ത ബാലനാണ്. മൂന്നിലധികം ക്രിമിനല്‍ കേസുകളുള്ളവരും സ്ഥിരം പ്രശ്നക്കാരുമായവരെ മാത്രമാണ് സാധാരണ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്താറുള്ളത്. സ്വകാര്യ വ്യക്തി പൊതുവഴി കയ്യേറി മതില് നിര്‍മ്മിച്ചുവെന്ന് പരാതി നല്‍കിയതിനെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ എടുത്ത ഒരു കൗണ്ടര്‍ കേസ് മാത്രമുള്ള ബാലനെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ എരുമപ്പെട്ടി പോലീസിന്റെ നടപടി ദൂരൂഹതയുണ്ടാക്കുന്നതാണ്. ഇതിനെ കുറിച്ച് സുപ്രഭാതം ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ റൂറല്‍ എസ്.പി. കുന്നംകുളം ഡി.വൈ.എസ്.പി.ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് ബാലനെ റൗഡി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ എരുമപ്പെട്ടി പൊലിസ് നടപടി ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."