നൂറുമേനി വിളവുമായി കുടുംബശ്രീ ഗ്രൂപ്പിന്റെ പുഷ്പ കൃഷി
കയ്പമംഗലം: പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ ഓണക്കാല പുഷ്പ കൃഷിയില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത് നൂറുമേനി വിളവ്.
പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഹരിതകൃഷ്ണ കുടുംബശ്രീ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയാണ് വിളവെടുപ്പ് നടത്തിയത്. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങള്‍, കൃഷി ഓഫിസര്‍ ജ്യോതി പി ബിന്ദു, കര്‍ഷക പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.
കൃഷിഭവന് മുഖേന നല്കിയ ഹൈബ്രിഡ് ചെണ്ടുമല്ലി തൈകളാണ് നട്ടിരുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുപ്പത് കര്‍ഷകര്‍ 1.5 ഏക്കറിലായി ചെണ്ടുമല്ലി കൃഷി ചെയ്യുന്നുണ്ട്.
കിലോയ്ക്ക് 55 രൂപ പ്രകാരം ലോക്കല്‍ മാര്‍ക്കറ്റിലും തുടര്‍ന്ന് കൃഷി വകുപ്പിന്റെ ഓണം സമൃദ്ധി മാര്‍ക്കറ്റില്‍ കൂടുതല്‍ വിലയിലും പൂക്കളുടെ വിപണി ഉറപ്പാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."