ലോറി താഴ്ചയില്‍ കുരുങ്ങി; ഗതാഗതം തടസപ്പെട്ടു
വെട്ടത്തൂര്‍:പൂങ്കാവനം പരിസരത്ത് റോഡിനുവശത്തെ താഴ്ചയിലേക്ക് വശം ചെരിഞ്ഞ് ലോറി കുരുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കാര്യവട്ടം വെട്ടത്തൂര്‍ പാതയില്‍ ഇന്നലെ ഉച്ചക്ക് ശേഷം മൂന്നോടെയാണ് സംഭവം. മണ്ണാര്‍ക്കാട് നിന്നും അലനല്ലൂര്‍ വഴി പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസും എതിര്‍ദിശയില്‍ നിന്നും വന്ന ലോറിയും വശം കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറിയുടെ ഒരു ഭാഗം താഴ്ചയിലേക്കിറങ്ങി വഴിമധ്യേ കുരുങ്ങുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചതോടെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനയാത്രക്കാര്‍ ദുരിതത്തിലായി.
ചില സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. ജനകീയ കൂട്ടായ്മയില്‍ ജെ.സി.ബി.യുടെ സഹായത്തോടെ വൈകിട്ട് ആറോടെ വാഹനം നീക്കം ചെയ്യുന്നതുവരെ റോഡില്‍ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."