സമാധാനം നിലനിര്‍ത്തുന്നതില്‍ സൂഫികളുടെ പങ്ക് നിസ്തുലം: സയ്യിദ് റഷീദലി തങ്ങള്‍
കരിങ്കല്ലത്താണി: ലോകത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ സൂഫികളുടെ പങ്ക് നിസ്തുലമാണെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. തെയ്യോട്ടുച്ചിറ ആണ്ടുനേര്‍ച്ചയുടെ ദിക്ര്‍ ദുആ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്മുസൂഫിയെ പോലെത്തെ സൂഫികളുടെ ചാരത്തേക്ക് നാനാ-ജാതിയും കടന്നുവരുന്നത് അവരുടെ മൈത്രി മാതൃക കൊണ്ടാണെന്നും സൂഫി സരണിയെ പഠിക്കാനും, പകര്‍ത്താനും എല്ലാവരും ശ്രമിക്കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍ കുരുവമ്പലം അധ്യക്ഷനായി. കെ.എം.ഐ.സി പ്രിന്‍സിപ്പല്‍ അബ്ദുറഹ്മാന്‍ വഹാബി സനദ്ദാന പ്രഭാഷണം നടത്തി. കല്ലൂര്‍ ഉസ്താദ് സ്മാരക അവാര്‍ഡ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന് സമ്മാനിച്ചു. തുടര്‍ന്ന് നടന്ന ദിക്ര്‍ ദുആ സമ്മേളനത്തിന് ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. മഹല്ല് പ്രസിഡന്റ് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, മുസ്തഫ അശ്‌റഫി കക്കുപ്പടി സംസാരിച്ചു. നൂറോളം മഹല്ലുകളില്‍ നിന്നും ക്ഷണിക്കപ്പെട്ട ഖാസിമാരും ചടങ്ങില്‍ പങ്കെടുത്തു.
സമാപന ദിനമായ ഇന്നലെ രാവിലെ എട്ടിന് പള്ളിയില്‍ നടന്ന മൗലീദ് പാരായണത്തിന് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് നേതൃത്വം നല്‍കി. അന്നദാന വിതരണോദ്ഘാടനം മഹല്ല് ഖാസി സി.കെ മൊയ്തുട്ടി മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."