വര്‍ഗീയവാദികള്‍ മനോരോഗികള്‍: പി. സുരേന്ദ്രന്‍
വള്ളിക്കുന്ന്: ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു മുതലെടുപ്പ് നടത്തുന്ന വര്‍ഗീയ ഫാസിസ്റ്റുകള്‍ മനോരോഗത്തിന് അടിമപ്പെട്ടവരാണെന്നു കഥാകൃത്ത് പി. സുരേന്ദ്രന്‍. എന്‍.സി.പി ന്യൂനപക്ഷ വകുപ്പ് മലപ്പുറം ജില്ലാ കമ്മിറ്റി വള്ളിക്കുന്ന് അരിയല്ലൂരിലെ മാധവാനന്ദവിലാസം സ്‌കൂളില്‍ സംഘടിപ്പിച്ച പഠനക്യാംപില്‍ 'ദലിത്-മുസ്‌ലിം സമൂഹങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിമൂന്നു ലക്ഷം പേരുടെ പിന്തുണയുണ്ടായിരുന്ന ഹിറ്റ്‌ലര്‍ക്ക് അവസാനം ആത്മഹത്യ ചെയ്യേണ്ടിവന്നുവെന്നത് ഏകാധിപതികള്‍ മറക്കരുതെന്നും പാക്കിസ്താനെ അപരവല്‍ക്കരിക്കുന്നവര്‍ ചൈനയോട് അതേ നിലപാട് പുലര്‍ത്താത്തതിനു പിന്നിലെ ദുഷ്ടലാക്ക് തിരിച്ചറിയണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷനായി. എന്‍.എ.മുഹമ്മദ് കുട്ടി, ഹംസ പാലൂര്‍, ടി.എന്‍ ശിവശങ്കരന്‍, ഡോ. സി.പി.കെ ഗുരുക്കള്‍, വി. അപ്പച്ചന്‍, കെ.പി രാമനാഥന്‍, ഇ.എ മജീദ്, ഇ.എ നാസര്‍, ഷാജിര്‍ ആലത്തിയൂര്‍, ഇ.പി അഷ്‌റഫലി മാസ്റ്റര്‍, എന്‍.എം കരീം സംസാരിച്ചു. സമാപന സമ്മേളനം കെ.എ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. മംഗലശേരി കേശവന്‍, കുത്തിരേഴി വിശ്വന്‍ സംസാരിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."