ചേളാരി; കുരുക്കഴിക്കാന്‍ വഴിയൊരുങ്ങുന്നു
തേഞ്ഞിപ്പലം: ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുന്ന ചേളാരി അങ്ങാടിയിലെ കുരുക്ക് തീര്‍ക്കാന്‍ എം.എല്‍.എ ഇടപെടുന്നു. ആദ്യപടിയെന്നോണം പ്രശ്നങ്ങള്‍ പഠനവിധേയമാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലിസ്, ആര്.ടി.ഒ, ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് പി അബ്ദുല്‍ ഹമീദ് എം.എല്‍.എ നിര്‍ദേശം നല്കി.
അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് ഇന്നു കത്തു നല്‍കും. ദേശീയപാത താഴെ ചേളാരിയിലും മേലെ ചേളാരിയിലും വൈകുന്നേര സമയങ്ങളിലും അല്ലാത്തപ്പോഴും ഗതാഗതക്കുരുക്ക് പതിവാണ്. ഓണം, പെരുന്നാള്‍ ആഘോഷദിനങ്ങള്‍ കൂടി അടുത്തതോടെ നിരത്തില്‍ വാഹനങ്ങളും കൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മണിക്കൂറുകളോളം ഇവിടെ ഗതാഗതം സതംഭിക്കുന്നു.
പലപ്പോഴും വാഹനങ്ങളുടെ നിര പടിക്കല്‍ മുതല്‍ പാണമ്പ്ര വരെ നീളും. ഇന്നലെയും ചേളാരിയില്‍ ഏറെനേരം ഗതാഗത തടസമനുഭവപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."