അവയവദാന സമ്മതപത്രം നല്‍കി ആനന്ദിന് ഡി.വൈ.എഫ്.ഐ സ്മരണാഞ്ജലി
വെഞ്ഞാറമൂട്: അപകടത്തില്‍ മരിച്ച ഡി.വൈ.എഫ്.ഐ കണ്ണങ്കോട് യൂനിറ്റ് സെക്രട്ടറി ആനന്ദിന്റെ ഒന്നാം അനുസ്മരണ ദിനത്തില്‍ അവയവദാന സമ്മതപത്രം നല്‍കി ഡി.വൈ.എഫ്.ഐ സ്മരണാഞ്ജലിയൊരുക്കി. അപകടത്തില്‍ മരണപ്പെട്ട ആനന്ദിന്റെ അവയവങ്ങളും ദാനം ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐ വെഞ്ഞാറമൂട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അതിജീവനമെന്ന പേരിലാണ് അവയവദാനപദ്ധതി നടപ്പിലാക്കിയത്. 200 ഓളം പ്രവര്‍ത്തകരാണ് അവയവദാനസമ്മതപത്രം നല്‍കിയത്.
വെഞ്ഞാറമൂട്ടില്‍ നടന്ന അനുസ്മരണ യോഗവും അതിജീവനം പദ്ധതിയും ഡി.കെ.മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്.എസ് സംഗീത് അധ്യക്ഷനായി. ആനന്ദിന്റെ പിതാവ് മോഹനന്‍ നായര്‍ അവയവദാന സമ്മതപത്രങ്ങള്‍ ഡി.കെ മുരളി എം.എല്‍.എയ്ക്ക് നല്‍കി. കേന്ദ്രകമ്മിറ്റി അംഗം എ.എ റഹീം, ഡോ:വാസുദേവന്‍, സി.പി.എം ഏരിയ സെക്രട്ടറി കെ.മീരാന്‍, ബ്ലോക്ക് സെക്രട്ടറി അജിത് ലാല്‍, ജില്ലാ പഞ്ചായത്ത് അംഗം വൈ.വി ശോഭകുമാര്‍, ആര്‍.ആര്‍.ഷൈനു, ജി.അനീഷ്, ഡി.സുനില്‍, കെ.ബാബുരാജ്, എസ്.അനില്‍, ബിജു ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."