മാജിക് പ്ലാനറ്റില്‍ നാളെ ഗോ സോളാര്‍ പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: ഊര്‍ജ്ജ ദൗര്‍ലഭ്യത്താല്‍ വീര്‍പ്പുമുട്ടുന്ന കേരള ജനതയ്ക്ക് ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുവാനും സൗരോര്‍ജ്ജ പദ്ധതി വീടുകളില്‍ നടപ്പിലാക്കുന്നതിനുള്ള ബോധവത്കരണ പ്രവര്‍ത്തനവും ലക്ഷ്യമിട്ട് മാജിക് പ്ലാനറ്റില്‍ ഗോ സോളാര്‍ പദ്ധതിക്ക് തുടക്കമാകുന്നു. മാജിക് പ്ലാനറ്റില്‍ 50കിലോ വാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദനം സാധ്യമാക്കിക്കൊണ്ടാണ് ബോധവത്കരണ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്.
പദ്ധതി മാജിക് പ്ലാനറ്റില്‍ നാളെ വൈകുന്നേരം 3ന് വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷനാവുന്ന ചടങ്ങില്‍ മാജിക് അക്കാദമി എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല തുടങ്ങിയവര്‍ പങ്കെടുക്കും. വീടുകളില്‍ വൈദ്യുതി കാര്യക്ഷമതയോടെ ഉപയോഗിക്കുന്നതിലൂടെ ഏതാണ്ട് 400 മെഗാ വാട്ട് വൈദ്യുതി ലാഭിക്കുവാനാകും. ഈ സാഹചര്യത്തില്‍ ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുവാനാണ് മാജിക് പ്ലാനറ്റില്‍ ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന് മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."