ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു ഒരാളെ കാണാതായി
തൃപ്പൂണിത്തുറ: കോണത്തുപുഴ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു ഒരാളെ കാണാതെയായി. എ ഗ്രേഡ് ഇരുട്ടുകുത്തി വിഭാഗത്തിലെ ഇരുപത്തിയഞ്ചു പേര് തുഴയെറിഞ്ഞ ജിബി തട്ടകന്‍ എന്ന വള്ളമാണ് മറിഞ്ഞത്.
ഉദയംപേരൂര്‍ യോഗേശ്വര ക്ഷേത്രത്തിനു സമീപം പാട്ടുപുരക്കല്‍ വീട്ടില്‍ പരേതനായ പ്രഭാകരന്റെ മകന് സജു (38 ) നെയാണ് കാണാതായത്. എ ഗ്രേഡ് വിഭാഗത്തിലെ ഫസ്റ്റ് ലാപ്പില്‍ മയില്‍വാഹനവും ജിബി തട്ടകന്‍ വള്ളവും തമ്മില്‍ ഉള്ള മത്സരത്തില്‍ ഫിനിഷിങ് പോയിന്റിന് അടുത്ത് വച്ചാണ് മറിഞ്ഞത്.
ഇന്നലെ നാലുമണിക്ക് ഉദയംപേരൂര്‍ തെക്കന്‍ പറവൂര്‍ സെന്റ് ജോണ്‍സ് സ്കൂള്‍ കടവില്‍ ആണ് സംഭവം. മത്സരം നടക്കുന്ന പുഴയില്‍ ഫയര്‍ഫോഴ്സ്, സ്കൂബ ടീം പൊലിസ് എന്നിവര്‍ ബോട്ടില്‍ ഉണ്ടായിരുന്നു.
ഫയര്‍ഫോഴ്സ്, മുങ്ങല്‍ വിദഗ്ധര്‍ എന്നിവര്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളും വലയും ഉടക്ക് ചൂണ്ടയുമായി തിരച്ചില്‍ നടത്തി. മരപ്പണിക്കാരനായ സജുവിന് നീന്തല്‍ വശമില്ല എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കൗസല്യയാണ് സിജുവിന്റെ അമ്മ , ഭാര്യ രശ്മി, മകന് ഒന്നര വയസുള്ള നിവേദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."