ഫാസിസ്റ്റുകള്‍ക്ക് താക്കീതായി എസ്.കെ.എസ്.എസ്.എഫ് സ്വാതന്ത്ര്യ സംരക്ഷണ റാലി
കാക്കനാട്: വര്‍ഗീയ കലാപങ്ങള്‍ നടത്താന്‍ വേണ്ടി അക്രമങ്ങളും അറുകൊലകളും നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെയും ഫാസിസത്തിന് ഓരം ചേര്‍ന്ന് നില്ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിലും പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത സ്വാതന്ത്ര്യ സംരക്ഷണ റാലി സംഘടിപ്പിച്ചു. നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ മഹത്തായ പൈതൃകത്തെ തകര്‍ത്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ഫാസിസ്റ്റുകള്ക്കെതിരെയുളള ശക്തമായ പ്രതിഷേധമായിരുന്നു റാലി.
സംസ്ഥാനത്ത് പൊലിസിന്റെ സഹായത്തോടെ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്നും മുത്തലാക്കിന്റെ പേര് പറഞ്ഞു വ്യക്തിനിയമം പൊളിച്ചടക്കി ശരീഅത്തിനെ വികലമാക്കാനും മതസ്വാതന്ത്ര്യം ഇല്ലാതാക്കാനും അനുവദിക്കയില്ലെന്നും റാലി മുന്നറിയിപ്പ് നല്കി.
കാക്കനാട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി എന്‍.ജി.ഒ ജങ്ഷനില്‍ സമാപിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ഫൈസല്‍ അധ്യക്ഷത വഹിച്ച സമാപന ചടങ്ങ് സമസ്ത ജില്ല സെക്രട്ടറി എം.എം അബുബക്കര്‍ ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു. എം.എം.എ ജില്ലാ ജനറല്‍ സെക്രട്ടറി സിയാദ്ചെമ്പറക്കി, കെ.കെ അബ്ദുള്ള, സിദ്ദീഖ് കുഴിവേലിപ്പടി, പി.എച്ച് അജാസ്, അബ്ദുള്‍സലാം ഹാജി, ജാഫര്‍ കുന്നുകര, സലീം ഫൈസി, മന്‍സൂര്‍ കളപ്പുരക്കല്‍, മന്‍സൂര്‍ മാസ്റ്റര്‍, മലിക് പേങ്ങാട്ടുശ്ശേരി, നിഷാദ് കുഞ്ഞാട്ടുകര, അഷറഫ് ഫൈസി, മനാഫ് ചെറുവേലികുന്ന്, ജിയാദ് നെട്ടൂര്‍, മുഹ്സിന് നെട്ടൂര്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."