വയോജനങ്ങള്‍ക്കായി ഓണവിരുന്നൊരുക്കി
മൂവാറ്റുപുഴ: നഗരസഭയുടെയും സാമൂഹ്യ സുരക്ഷാമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നഗരസഭാ പ്രദേശത്തെ വയോജനങ്ങള്‍ക്കായി ഓണാഘോഷവും ഓണവിരുന്നും നടത്തി.
നഗരസഭാ പ്രദേശത്തെ മുഴുവന്‍ വയോജനങ്ങളെയും പങ്കെടുപ്പിച്ചാണ് പരിപാടി സംങ്കടിപ്പിച്ചത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍മാന്‍ പി.കെ ബാബുരാജ് അധ്യക്ഷനായി. രാഷ്ട്രപതിയുടെ വിശ്ഷ്ട സേവനത്തിനുള്ള അവാര്‍ഡ് ലഭിച്ച പി.എസ്.കരണാകരന്‍ നായരെ മൂവാറ്റുപുഴ ആര്‍.ഡി.ഒ എസ്.ഷാജഹാന്‍ പൊന്നടയണിച്ച് ആദരിച്ചു.
സാമൂഹ്യ സുരക്ഷാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ റെന്നി ജോര്‍ജ് വിഷയാവതരണം നടത്തി. എം.എ.സഹീര്‍, ഉമാമത്ത് സലീം, രാജി ദിലീപ്, സി.എം.സീതി, പ്രമീള ഗിരീഷ് കുമാര്‍, കെ.എ.അബ്ദുല്‍ സലാം, സി.എം.ഷുക്കൂര്‍, പി.പ്രേംചന്ദ്, ബിന്ദു സുരേഷ്‌കുമാര്‍, സെലിന്‍ ജോര്‍ജ്, പി.വൈ.നൂറുദ്ദീന്‍, ബിനീഷ് കുമാര്‍, ഷിജി തങ്കപ്പന്‍, പി.എസ്.വിജയകുമാര്‍, ജിനു ആന്റണി, ജൈയ്‌സണ്‍ തോട്ടത്തില്‍, സുമിഷ നൗഷാദ്, ഷൈലജ അശോകന്‍, വി.പി.ഷിബു, നജ്‌ല ഷാജി, സൗമ്യ.എം ജോസഫ്, ഡോ. ജോര്‍ജ് വര്‍ഗീസ്, നിബു തോംസണ്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."