മാധവം - 2017ന് ഇന്ന് തുടക്കം
ഹരിപ്പാട് :സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുമായ ടി.കെ മാധവന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുകയെന്ന ലക്ഷ്യത്തോടെ നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളേജ് നടപ്പിലാക്കുന്ന 'മാധവം 2017-18ന്ഇന്ന് തുടക്കം. ലഹരിവര്‍ജ്ജന ബോധവത്ക്കരണ പദ്ധതിയുടെ ഭാഗമായി മദ്യ-മയക്കുമരുന്ന് ലഹരി വിപത്തിനെതിരെ ഉന്നത സാങ്കേതിക വിദഗ്ദ്ധരും കലാപ്രതിഭകളും അണിനിരക്കുകുന്ന ലഹരിവര്‍ജ്ജന ബോധവത്ക്കരണ നാടകം 'മായക്കുതിരകള്‍ ' ആണ് പ്രധാന പരിപാടി.ഇതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കോളേജ് ഓഡിറ്റോറിയത്തില്‍ എക്‌സൈസ് ആലപ്പുഴ ഡപ്യൂട്ടി കമ്മീഷണര്‍ എന്‍.എസ്.സലിം കുമാര്‍ നിര്‍വ്വഹിക്കും.പ്രിന്‍സിപ്പല്‍ ഡോ.എസ്.ബി.ശ്രീജയ അധ്യക്ഷത വഹിക്കും.
ജില്ലയിലെ സ്‌കൂളുകളിലും സാമൂഹിക വേദികളിലും അവതരിപ്പിക്കുകയും ബോധവത്ക്കരണത്തിലൂടെ ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളെക്കൊണ്ട് ലഹരി വര്‍ജ്ജന പ്രതിജ്ഞയെടുപ്പിച്ച് പ്രതിജ്ഞ പത്രത്തില്‍ ഒപ്പിട്ടു വാങ്ങുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യം.ഇതിനായി നാടക സംഘത്തിനായി പ്രത്യേക വാഹനവും ഒരുക്കിയിട്ടുണ്ട്. നാടിന്റെ കണ്ണും കാതുമായ വിദ്യാര്‍ത്ഥികളിലൂടെ ' വിദ്യാഭ്യാസം ജീവിതത്തിന്'', 'വിദ്യാഭ്യാസം പരിപൂര്‍ണ വിജയത്തിനുള്ള തയ്യാറെടുപ്പ് ' എന്നിവ അര്‍ത്ഥപൂര്‍ണ്ണമാക്കുക ' കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സ്വച്ഛ ഭാരത് അഭിയാന്‍, ഹരിത കേരളം, വിമുക്തി എന്നീ പദ്ധതികളിലും സഹകരിച്ചു കൊണ്ട് പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണം, ലഹരി വിരുദ്ധ ബോധവത്ക്കരണം എന്നിവയുടെ ജനകീയവത്ക്കരണമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.എസ്.ബി. ശ്രീജയ, അധ്യാപകരായ പി.ശ്രീമോന്‍, ഡോ.എസ്.വേണു, ഡോ.എം.പ്രീത്, പ്രൊഫ.വി.സീന, എം.ബി.പ്രീത എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."