HOME
DETAILS

മാക്ഡവല്‍ കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്

  
backup
August 29 2017 | 03:08 AM

%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%a1%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d


ചേര്‍ത്തല: ഉല്‍പാദനം നിലച്ച രണ്ട് വര്‍ഷമായി പ്രവര്‍ത്തനമില്ലാതെ കിടക്കുന്ന വാരനാട് മാക്ഡവല്‍ കമ്പനി തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. കമ്പനിയിലെത്തി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ മനസിലാക്കിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി കമ്പനി മാനേജ്‌മെന്റുമായി ബുധനാഴ്ച ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.കമ്പനിയില്‍ ഉല്‍പാദനം ആരംഭിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അനിശ്ചിതമായി ഇന്നത്തെ അവസ്ഥ തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല.
ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായി ബിവറേജസ് കോര്‍പറേഷന്‍ എടുക്കുന്നതിന് സര്‍ക്കാര്‍ നടപടി ഉണ്ടാകുമെന്ന് നേരത്തെ മാനേജ്‌മെന്റുമായി സംസാരിച്ചപ്പോള്‍ വ്യക്തമാക്കിയതാണ്. സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നതിന് മറ്റെന്ത് സഹായമാണ് വേണ്ടതെന്ന് അറിയിക്കാന്‍ അവരോട് നിര്‍ദേശിക്കുകയും ചെയ്തു.
അതിന്റെ തുടര്‍ച്ചയാണ് ബുധനാഴ്ചത്തെ ചര്‍ച്ച. മാനേജ്‌മെന്റിന്റെ ഭാഗം കേട്ടതിനുശേഷം തുടര്‍നടപടി സര്‍ക്കാര്‍ സ്വീകരിക്കും.
കെ ആര്‍ ഗൗരിയമ്മ കൂടി ഉള്‍പ്പെട്ട 1957 ലെ മന്ത്രിസഭയുടെ കാലയളവിലാണ് മാക്ഡവല്‍ കമ്പനി സ്ഥാപിച്ചത്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗൗരിയമ്മയുമായി സംസാരിച്ച് മനസിലാക്കി. സ്ഥാപനത്തിന്റെ നടത്തിപ്പിന് തൊഴിലാളികളുടെ സഹകരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ ഉച്ചയോടെ കമ്പനിയിലെത്തിയ മന്ത്രി ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി ആശയവിനിമയം നടത്തി. തുടര്‍ന്ന് തൊഴിലാളികളുമായി സംസാരിക്കുകയും ചെയ്തു. തൊഴിലാളികള്‍ ജീവിത പ്രയാസങ്ങള്‍ അദ്ദേഹത്തോട് വിവരിച്ചു. അനുബന്ധ സ്ഥാപനമായ യുണൈറ്റഡ് ബ്രിവറീസിലെ വിവരങ്ങള്‍ അധികൃതരോട് മന്ത്രി ചോദിച്ചറിഞ്ഞു.
126 സ്ഥിരംതൊഴിലാളികളും 162 കരാര്‍ തൊഴിലാളികളും ഉള്ള മാക്ഡവല്‍ കമ്പനിയില്‍ രണ്ട് വര്‍ഷത്തിലേറെയായി ഉല്‍പാദനമില്ല. വിദേശകമ്പനി 'പിയാജിയോ' ഉടമസ്ഥരായപ്പോഴാണ് ഉല്‍പാദനം നിര്‍ത്തിയത്.
ലാഭകരമല്ലായെന്ന ന്യായമാണ് അവര്‍ ഉയര്‍ത്തുന്നത്. ഒമ്പത് മാസമായി സ്ഥിരംതൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നില്ല. കരാര്‍ തൊഴിലാളികള്‍ക്ക് പണിയില്ല. 350ല്‍പരം സ്ഥിരംതൊഴിലാളികള്‍ ജോലിചെയ്ത സ്ഥാപനമാണിത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago