ഹാര്‍വേ കൊടുങ്കാറ്റ്: രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ നില ഗുരുതരം
ന്യൂയോര്‍ക്: ഹാര്‍വേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഹ്യൂസ്റ്റനിലുണ്ടായ പ്രളയത്തില്‍ കുടുങ്ങിയ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ നില ഗുരുതരം. ടെക്സസിലെ എ ആന്റ് എം സര്‍വകലാശാല വിദ്യാര്‍ഥികളായ ശാലിനി, നിഖില്‍ ഭാട്ടിയ എന്നിവരാണ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. ടെക്സസിലെ തടാകത്തില്‍ മുങ്ങിപ്പോയ ഇവരെ പൊലിസുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.
അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി ആശുപത്രിയിലെത്തുകയും വിദ്യാര്‍ഥികളുടെ ആരോഗ്യവിവരങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. കോണ്‍സുലേറ്റ് അധികൃതര്‍ വിവരം ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് നിഖിലിന്റെ മാതാവ് അമേരിക്കയിലെത്തി. ശാലിനിയുടെ സഹോദരന് നാളെ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഹാര്‍വേ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട് 200 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഹൂസ്റ്റണില്‍ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."