പൂര്‍വവിദ്യാര്‍ഥി - അധ്യാപക സംഗമം
പെരുമ്പാവൂര്‍: 52 വര്‍ഷങ്ങള്‍ക്ക് ശേഷം പഴയകൂട്ടുകാരുടെ ഒത്തുചേരല്‍ നവ്യാനുഭവമായി. വളയന്‍ചിറങ്ങര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1964 എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ വീണ്ടും ഒത്തുചേര്‍ന്നത്. ഇരട്ടിമധുരമായി അധ്യപകരും ഇവര്‍ക്കൊപ്പമെത്തി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിരതാമസമാക്കിയവരാണ് അരനൂറ്റാണ്ടിന് ശേഷം പഴയ കൂട്ടുകാരേയും അധ്യാപകരേയും കാണുന്നതിനായി എത്തിച്ചേര്‍ന്നത്. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ ഗുരുനാഥന്‍മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് പഴയ ക്ലാസ് മുറികളില്‍ ചിലവഴിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്.
സര്‍ക്കാര്‍ സര്‍വീസില്‍ ഉന്നത മേഖലകളില്‍ നിന്നും വിരമിച്ചവരും പഠിച്ച വിദ്യാലയത്തിലടക്കം പഠിപ്പിച്ച് പ്രിന്‍സിപ്പലായി വിരമിച്ചവരടക്കം 10 അധ്യാപകരും സംഗമത്തിലുണ്ടായിരുന്നു. അരനൂറ്റാണ്ടിന് ശേഷം കണ്ടുമുട്ടിയവര്‍ പങ്കുവെച്ച വിശേഷങ്ങള്‍ പറഞ്ഞു തീരാതെ വീണ്ടും ഓണത്തിന് കുടുംബത്തോടൊപ്പം ഒത്തുചേരാമെന്ന ഉറപ്പിലാണ് പഴയ ചങ്ങാതിക്കൂട്ടം പിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."