ഡി.സി.സി യോഗം ഐ വിഭാഗം ബഹിഷ്‌കരിച്ചു
പ്രസിഡന്റിന്റെ ഏകാധിപത്യ സമീപനവും ജില്ലയില്‍ അടുത്ത കാലത്തായി ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിന്നു മുഖം തിരിഞ്ഞു നിന്നതുമാണ് ഐ ഗ്രൂപ്പിനെ യോഗത്തില്‍ നിന്നു വിട്ടു നില്‍ക്കുവാന്‍ പ്രേരിപ്പിച്ചതെന്നാണ് ആരോപണം
കാഞ്ഞങ്ങാട്: പി.ടി തോമസ് എണ്ടം.എല്‍.എയുടെ സാന്നിധ്യത്തില്‍ ഇന്നലെ കാഞ്ഞങ്ങാട് നടന്ന ഡി.സി.സി യോഗം ഐ വിഭാഗം ബഹിഷ്‌കരിച്ചു. പ്രസിഡന്റിന്റെ ഏകാധിപത്യ സമീപനവും ജില്ലയില്‍ അടുത്ത കാലത്തായി ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിന്നു മുഖം തിരിഞ്ഞു നിന്നതുമാണ് ഐ ഗ്രൂപ്പിനെ യോഗത്തില്‍ നിന്നു വിട്ടു നിണ്ടണ്ടണ്ടല്‍ക്കുവാന്‍ പ്രേരിപ്പിച്ചതെന്നാണ് ആരോപണം.
പുല്ലൂര്‍ സഹകരണ ബാങ്ക് പ്രശ്‌നം പരിഹരിക്കാതെ ഇത്രയേറെ വഷളാക്കിയതു ഡി.സി.സി പ്രസിഡന്റാണെന്ന് ഐ വിഭാഗം ആരോപിക്കുന്നു. അവിടെ പ്രശ്‌നം ഉണ്ടാക്കിയതും പ്രസിഡന്റിന്റെ മൗനാനുവാദത്തോടെയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. പുല്ലൂര്‍പെരിയ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി. രാമകൃഷ്ണനെ ഒരു കാരണവുമില്ലാതെ മാറ്റിയതും ഐ വിഭാഗത്തെ പ്രകോപിപ്പിക്കാനിടയാക്കി. ഇവിടെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന് ചുമതല നല്‍കിയത് ഏകപക്ഷീയമാണെന്നാണ് ഐ വിഭാഗം പറയുന്നത്.ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ എങ്ങനെ മുന്നോട്ടു പോകാന്‍ കഴിയുമെന്നും അവര്‍ ചോദിക്കുന്നു.
അതേ സമയം ഇന്നലെ വരെ ഒരുമിച്ചു നിന്നവര്‍ ഒരു മുന്നറിയിപ്പും നല്‍കാതെയാണു യോഗത്തിനെത്താതിരുന്നതെന്നു ഡി.സി.സണ്ടി പ്രസിഡന്റ് ഹക്കീം കുന്നില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."