'ഗുല്‍സാര്‍- 2017'ന് സമാപനം
തിരുവനന്തപുരം: നിബ്രാസുല്‍ ഇസ്‌ലാം വാഫി കോളജ് 2017-18 അധ്യനവര്‍ഷത്തെ കോളജ് ഫെസ്റ്റ് ഗുല്‍സാര്‍ 2017ന് സമാപനം. 27, 28 തിയതികളിലായി നടന്ന കലാമത്സരങ്ങളുടെ സമാപനസമ്മേളന ഉദ്ഘാടനം യൂസുഫലി വാഫി നിര്‍വ്വഹിച്ചു. ഭാഗ്യമെന്നത് അങ്ങാടിപോലെയാണെന്ന ഷേക്‌സ്പിയറുടെ വാക്ക് ഉദ്ദരിച്ചുകൊണ്ട് വീണ്ടും അവസരങ്ങളെ ഉപയോഗപ്പെടുത്താന്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. മത്സരങ്ങളില്‍ വിജയവും പരാജയവും സാധാരണയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യാതിഥിയായി ഉമര്‍ അഹമ്മദ് മുഹമ്മദ് സുഡാനി പങ്കെടുത്തു.
കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് വാഫി അധ്യക്ഷനായി. കോളജ് പ്രിന്‍സിപ്പല്‍ അന്‍സര്‍ ബാഖവി പുല്ലമ്പാറ, സെക്രട്ടറി ഷഹീര്‍ജി അഹമ്മദ്, ഷാനവാസ് മാസ്റ്റര്‍ കണിയാപുരം, മുഹമ്മദ് ബാഖവി, സൈദലവി വാഫി, മുനീര്‍ വാഫി, നിസാം ഗസാലി വയനാട് എന്നിവര്‍ പങ്കെടുത്തു. ഫെസ്റ്റ് കണ്‍വീനര്‍ മുഹമ്മദലി നന്ദിപറഞ്ഞു. രണ്ടു ടീമുകളിലായി നടന്ന 70ല്‍പ്പരം മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സുംറാ ബുല്‍ബുല്‍ കരസ്ഥമാക്കി. അന്‍വര്‍ മുഹമ്മദ് കലാപ്രതിഭാ പട്ടത്തിന് അര്‍ഹനായി.
അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലായി പ്രസംഗവും കവിതകളും ഗാനങ്ങളും ട്രാന്‍സിലേഷന്‍ ന്യൂസ് റീഡിംഗ്, ക്വിസ്, ഖുത്തുബ, മുഷാഅറ, ബുര്‍ദ, സംവാദം എന്നിവയും സദസ്സിന് ശ്രദ്ധേയമായ അനുഭവങ്ങള്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."