HOME
DETAILS

യൂസേഴ്‌സ് ഫീ വര്‍ധനവിനെതിരേ കൗണ്‍സിലര്‍മാര്‍ രംഗത്ത്

  
backup
August 30 2017 | 08:08 AM

%e0%b4%af%e0%b5%82%e0%b4%b8%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%ab%e0%b5%80-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4

 

കൊല്ലം: ആശ്രാമം മൈതാനത്തിന്റെ യൂസേഴ്‌സ് ഫീ വര്‍ധനക്കെതിരേ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.
ഇന്നലെ നടന്ന കോര്‍പ്പറേഷന്റെ സാധാരണ യോഗത്തിലാണ് ഭരണപ്രതിപക്ഷ ഭേദമന്യേ ഭീമമായ യൂസേഴ്‌സ് ഫീ വര്‍ധനക്കെതിരേ കൗണ്‍സിലര്‍മാര്‍ പ്രതിഷേധമുയര്‍ത്തിയത്.
ഡ്രൈവിങ് പരിശീലനത്തിനുള്‍പ്പടെ ആയിരങ്ങളാണ് ആശ്രാമം മൈതാനം ഉപയോഗിക്കുന്നത്.രണ്ട് വര്‍ഷം മുന്‍പ് വരെ പരിമിതമായ ഫീസ് ഈടാക്കിയിരുന്നെങ്കില്‍ പൊടുന്നനെ എഴുപത് രൂപക്കുമേലാണ് വര്‍ധനവ് വരുത്തിയിരിക്കുന്നതെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.മൈതാനം മിതമായ ഫീസില്‍ ഉപയോഗിക്കാനുള്ള നടപടി സ്വീകരിക്കണം. ജില്ലാ ഭരണകൂടത്തിന്റെ കൊള്ളക്കെതിരേ കൗണ്‍സില്‍ ഒന്നടങ്കം പ്രതിഷേധിച്ചതോടെ വര്‍ധന പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടാനും കൗണ്‍സിലില്‍ തീരുമാനമായി.യോഗത്തില്‍ ചര്‍ച്ച തുടങ്ങിവച്ചത് യു.ഡി.എഫ് പാര്‍ലമെന്ററിപാര്‍ട്ടി നേതാവ് എ.കെ ഹഫീസാണ്.
കൗണ്‍സിലില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വിമുഖത നേതൃത്വം കാണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
നഗരപരിധിയില്‍ ജില്ലാ ആശുപത്രിക്ക് മുന്‍പിലുള്‍പ്പടെ അനധികൃത തട്ടുകടകള്‍ വ്യാപകമായിട്ടും നടപടി ഇല്ല. പി.എം.എ.വൈ പദ്ധതിയില്‍ സി.ആര്‍ ഇസഡ് പ്രശ്‌നം കേന്ദ്രത്തിന്റെ ഉത്തരവ് ആവശ്യമെങ്കില്‍ നേടിയെടുക്കാന്‍ ശ്രമം നടത്തണമെന്നും ഹഫീസ് മേയറോട് ആവശ്യപ്പെട്ടു.
വാഗ്ദാനങ്ങള്‍ മാത്രമാണ് കൗണ്‍സിലില്‍ നടക്കുന്നതെന്നും ചീത്തവിളി കേള്‍ക്കാന്‍മാത്രം വിധിക്കപ്പെട്ട കൗണ്‍സിലര്‍മാരാണ് നിലവിലുള്ളതെന്നും തുടര്‍ന്ന് സംസാരിച്ച മീനാകുമാരി പറഞ്ഞു.
കൗണ്‍സിലിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നും രാജ്‌മോഹന്‍ ചൂണ്ടിക്കാട്ടി.
ലൈറ്റുകള്‍ പ്രകാശിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബെര്‍ളിനും തകര്‍ന്ന കിടക്കുന്ന പി.ഡബ്ല്യൂ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അവലോകനയോഗം വിളിക്കണമെന്നും മിനിമം ബാലന്‍സില്ലാതെ ബ്ലോക്കായി കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് പെന്‍ഷന്‍ തുക ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഗോപകുമാറും ആവശ്യപ്പെട്ടു.2015ല്‍ നല്‍കിയ പെന്‍ഷന്‍ അപേക്ഷകളില്‍ നാളിതുവരെ തുക നല്‍കിയിട്ടില്ലെന്ന് അജിത്ത്കുമാര്‍ ആരോപിച്ചു.
വര്‍ക്‌സ് കമ്മിറ്റികളില്‍ ഏകോപനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും പുതിയ കലക്ടര്‍ ചാര്‍ജ്ജെടുത്താല്‍ ആശ്രാമം മൈതാനത്തിന്റെ ഫീസ് വര്‍ധന പിന്‍വലിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തുമെന്നും മേയര്‍ രാജേന്ദ്ര ബാബു കൗണ്‍സിലിനെ അറിയിച്ചു. ഡെ. മേയര്‍ വിജയ. ഫ്രാന്‍സീസ്, സെക്രട്ടറി രാജു, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  24 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  24 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  24 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  24 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  24 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago