ഇന്‍സൈറ്റിന്റെ 6ാം അന്താരാഷ്ട്ര ഹാഫ് ഫെസ്റ്റിവല്‍ നാളെ മുതല്‍
പാലക്കാട്: ഈ മാസം 13, 14 തിയ്യതികളില്‍ പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന അഞ്ചു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ചിത്രങ്ങളുടെ 6 ാം അന്താരാഷ്ട്ര ഹൈക്കു അമച്ചര്‍ ലിറ്റില്‍ ഫിലിം ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
മത്സരത്തിനു ലഭിച്ച 209 ചിത്രങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 84 അതീവ ഹ്രസ്വചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുകയും ഓരോ ചിത്രത്തിന്റെയും പ്രദര്‍ശനം കഴിഞ്ഞശേഷം ആ ചിത്രത്തെക്കുറിച്ച് ഓപ്പണ്‍ഫോറം സംവാദം നടത്തുകയും ചെയ്യും. 13-ാം തിയ്യതി രാവിലെ 9.30ന് വിനോദ് മങ്കരയുടെയും ,ഫാറൂക് അബ്ദുള്‍ റഹിമാന്റെയും സാന്നിദ്ധ്യത്തില്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ഉദ്ഘാടനം ചെയ്യും.
മേളയില്‍ മത്സരത്തിന് ലഭിച്ചവയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവയ്ക്കു പുറമെ ഇന്‍സൈറ്റ് നിര്‍മ്മിച്ച ഹ്രസ്വചിത്രങ്ങളും, ഹൈക്കു ചിത്രങ്ങളും മത്സരേതര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 14 ാം തിയ്യതി വൈകുന്നേരം 5.00 മണിക്ക് ചേരുന്ന സമാപന യോഗത്തില്‍ ജൂറി മെമ്പര്‍മാരായ ചലച്ചിത്ര നിരൂപകന്‍ സി.എസ്. വെങ്കിടേശ്വരന്‍,ബീനോ പോള്‍, ചലച്ചിത്ര സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."