HOME
DETAILS
MAL
ഹെല്‍ത്തി കേരള: 26 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
backup
August 31 2017 | 06:08 AM
പാലക്കാട്: പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക പദ്ധതിയായ 'ഹെല്‍ത്തി കേരളയുടെ' ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാത്ത 26 സ്ഥാപനങ്ങള്‍ക്ക് വിശദീകരണ നോട്ടീസ് നല്കി.
ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ഐസ് ഫാക്റ്ററികള്‍, സോഡാ ഫാക്റ്ററികള്‍ എന്നിവിടങ്ങളിലായി ആകെ 670 സ്ഥാപനങ്ങളിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.
നിശ്ചിത സമയത്തിനുള്ളില്‍ അപാകതകള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് 26 സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ട് പോകുന്നവര്‍ക്കെതിരേ പൊതുജനാരോഗ്യ നിയമപ്രകാരം തുടര്‍ന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."