ലൈഫ് ഭവനപദ്ധതിയില്‍ റേഷന്‍ കാര്‍ഡില്ലെന്ന പേരില്‍ തഴയരുത്: യൂത്ത് ലീഗ്
പാലക്കാട്: നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ നിബന്ധനകള്‍ ലഘൂകരിച്ച് അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഭവനം ഉറപ്പാക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
നിലവിലുള്ള മാനദണ്ഡങ്ങള്‍ പാവപ്പെട്ടന്റെ വീടെന്ന സ്വപ്നത്തിന്റെ ചിറക് അരിഞ്ഞിരിക്കുകയാണ്. സ്വന്തമായി ഭൂമിയുള്ളവരും വാടക വീട്ടിലും ഷെഡിലും കഴിയുന്നവരുമായ കടുംബങ്ങള്‍ പോലും സ്വന്തം പേരില്‍ റേഷന്‍ കാര്‍ഡ് ഇല്ലന്ന കാരണത്താല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ല.
വര്‍ഷങ്ങളായി സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡ് അനുവദിച്ചിട്ടില്ലന്നിരിക്കെ ഇതിന്റെ പേരില്‍ അര്‍ഹത നിഷേധിക്കുന്നത് അനീതിയാണ്. അഞ്ച് സെന്റ് ഭൂമിയില്‍ പൊളിഞ്ഞു വീഴാറായ ചെറ്റ കുടിലുകളില്‍ രണ്ടിലധികം കടുംബങ്ങള്‍ താമസിക്കുമ്പോഴും ഗൃഹനാഥയുടെ പേരില്‍ വീട് ഉണ്ടെന്ന കാരണം ലിസ്റ്റില്‍ ഇപ്പെടുത്തുന്നില്ല.
ജുലായ് 30ന് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അപ്പീല്‍ നല്‍കാന്‍ ഓഗസ്റ്റ് 10 വരെ അവസരം നല്‍കിയിരുന്നു. എന്നാല്‍ അപ്പീലുകളൊക്കെയും മേല്‍ കാരണത്താല്‍ നിരസിക്കുകയാണ്. പദ്ധതിയുടെ നിബന്ധനകളില്‍ നിന്ന് സ്വന്തമായി റേഷന്‍ കാര്‍ഡ് വേണമെന്നത് എടുത്ത് കളയണമെന്നും അര്‍ഹതയുള്ള കുടുംബങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സി.എ സാജിത് അധ്യക്ഷനായി. മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.
ഗഫൂര്‍ കോല്‍കളത്തില്‍, ഇഖ്ബാല്‍ പുതുനഗരം, ബി.എസ് മുസതഫ തങ്ങള്‍, പി.വി ഫാറൂഖ് മാസ്റ്റര്‍, പി.കെ.എം മുസ്തഫ, സക്കരിയ കൊടുമുണ്ട, കെ.പി.എം സലീം, എ.എം. അലി അസ്ഗര്‍, മാടാല മുഹമ്മദലി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."