HOME
DETAILS
MAL
കല്‍ബുര്‍ഗിയുടെ കൊലപാതകം; അന്വേഷണം എങ്ങുമെത്തിയില്ല
backup
August 31 2017 | 21:08 PM
ബംഗളൂരു: പ്രമുഖ പണ്ഡിതന് ഡോ. കെ.എം കല്‍ബുര്‍ഗിയുടെ ഘാതകരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലിസിന് കഴിയുമെന്ന് പ്രതീക്ഷയില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം. 2015 ഓഗസ്റ്റ് 30നാണ് കല്‍ബുര്‍ഗിയെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് രണ്ടുപേര്‍ വെടിവച്ചു കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് പിന്നിലുള്ള ദുരൂഹത ഇപ്പോഴും തുടരുകയാണ്. അക്രമികളെ പിടികൂടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതല്ലാതെ രണ്ടുവര്‍ഷമായിട്ടും കേസന്വേഷണം അനന്തമായി നീളുകയാണ്. സര്‍ക്കാരിലും നിയമത്തിലും ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ട് അക്രമികളെ കണ്ടെത്തുന്ന കാര്യത്തില്‍ ഇപ്പോഴും അലംഭാവം തുടരുന്നുവെന്ന് വ്യക്തമാകുന്നില്ലെന്ന് കല്‍ബുര്‍ഗിയുടെ മകന് ശ്രീവിജയ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."