ഗുര്‍മിതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെതിരെ ലുക്ക് ഔട്ട് നോട്ടിസ്
സിര്‍സ: ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മിത് റാം റഹിമിന്റെ വളര്‍ത്തുമകളായ ഹണിപ്രീത് ഇന്‍സാനെതിരെ ഹരിയാന പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. പൊലിസിനെ വെട്ടിച്ച് ഗുര്‍മിതിനെ രക്ഷപ്പെടുത്താന്‍ ഹണിപ്രീത് ഗൂഢാലോചന നടത്തിയ കേസിലാണ് നടപടി. ഗുര്‍മിത് ജയിലിലായ ശേഷം ഹണിപ്രീത് ഒളിവിലായിരുന്നു.
വിധിക്ക് ശേഷം കോടതിക്ക് പുറത്തിറങ്ങിയ ഗുര്‍മീത് റാം റഹിം സിങിനെ ജയിലിലേക്ക് കൊണ്ടു പോകും വഴി രക്ഷപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്ന് പൊലിസ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
പൊലിസ് വാഹനം തടഞ്ഞ് ഗുര്‍മീതിനെ കടത്തിക്കൊണ്ടുപോകാന്‍ ആയുധങ്ങളുമായി അനുയായികള്‍ എത്തിയെന്നാണ് ഹരിയാന പൊലിസ് ഐ.ജി കെ.കെ റാവു വെളിപ്പെടുത്തിയത്. എന്നാല്‍ പൊലിസിന്റെ തന്ത്രപൂര്‍വമായ ഇടപെടലാണ് ആ ശ്രമം പൊളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കോടതി വരാന്തയില്‍ ഹണിപ്രീതുമായി ദീര്‍ഘനേരം ഗുര്‍മീത് സംസാരിച്ചുനിന്നതും സംശയത്തിന് ഇടയാക്കിയിരുന്നു. സ്വന്തം വാഹനത്തില്‍ ജയിലിലേക്ക് പോകാനായിരുന്നു ഇയാള്‍ ആദ്യം നീക്കം നടത്തിയിരുന്നത്. സ്വന്തം കമാന്‍ഡോകള്‍ വാഹനത്തിനു ചുറ്റും അണിനിരന്നത് കണ്ടതോടെ ഗുര്‍മീതിനെ പൊലിസ് വാഹനത്തിലേക്ക് മാറ്റുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."