പൊതുവിപണിയിലെ ക്രമക്കേട് തടയാന്‍ കര്‍ശന പരിശോധന
തൊടുപുഴ: ജില്ലയിലെ പൊതുവിതരണരംഗത്തും പൊതുവിപണിയിലും നടക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി കലക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള ജില്ലാ, താലൂക്കുതല സ്ക്വാഡുകള്‍ ജില്ലയില്‍ പരിശോധന നടത്തി. 20 റേഷന്‍കടകള്‍ പരിശോധിച്ചതില്‍ അഞ്ചു കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയ പീരുമേട് താലൂക്കിലെ 106ാം നമ്പര്‍ റേഷന്‍കടയുടെ അംഗീകാരം താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. സ്ക്വാഡുകളുടെ പരിശോധന വരുംദിവസങ്ങളിലും തുടരുമെന്നു ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
പരിശോധനയില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ പി.എ.കോയാന്, തൊടുപുഴ താലൂക്ക് സപ്ലൈ ഓഫിസര്‍ കെ.പി.അനില്‍കുമാര്‍, ഇടുക്കി താലൂക്ക് സപ്ലൈ ഓഫിസര്‍ വി.കെ.തോമസ്, സീനിയര്‍ സൂപ്രണ്ട് എന്‍.ജെ.ഷാജിമോന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ എം.ജെ.ഷാജിമോന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ജോസ് ജേക്കബ്, കെ. സിന്ധുമോള്‍, ഷിജുമോന് തോമസ്, വി.ആര്.ചന്ദ്രന്, പി.കെ.മനോജ്കുമാര്‍, എ.ഉഷ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."