ഗ്രീന്‍ ടെക്നീഷ്യന്‍മാരുടെ സേവനം ജില്ലയില്‍ അനിവാര്യം: സഖറിയാസ് കുതിരവേലി
കോട്ടയം: ഹരിത ടെക്‌നിഷ്യന്‍മാരുടെ സേവനം ജില്ലയില്‍ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു. തെള്ളകം ചൈതന്യം ട്രെയ്‌നിങ് സെന്ററില്‍വെച്ച് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടന്ന ഗ്രീന്‍ ടെക്‌നീഷ്യന്‍മാരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ടുള്ള സംവിധാനങ്ങള്‍ക്ക് കൃത്യമായ മേല്‍നോട്ടവും പരിപാലനവും ഇല്ലാത്തതും സംവിധാനങ്ങളുടെ ഉപയോഗത്തെപ്പറ്റിയുള്ള ഗുണഭോക്താക്കളുടെ അജ്ഞതയുമാണ് പലപ്പോഴും ഇതുമായി ബന്ധപ്പെട്ടുള്ള പദ്ധതികള്‍ പരാജയപ്പെടുവാനുള്ള കാരണമെന്നും സഖറിയാസ് കുതിരവേലി പറഞ്ഞു.
മാലിന്യ സംസ്‌ക്കരണ മേഖലയിലെ വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിച്ചു. മാലിന്യ സംസ്‌ക്കരണ പദ്ധതികളുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ളതും തുടര്‍ന്ന് സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നതുമായ മാലിന്യ സംസ്‌ക്കരണ ഉപാധികളുടെ പരിപാലനം, അറ്റകുറ്റപ്പണികള്‍, മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററുകളുടെ മാനേജ്‌മെന്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മറ്റുസ്ഥാപനങ്ങള്‍ക്കും പരിശീലനം ലഭിച്ച ഗ്രീന്‍ ടെക്നീഷ്യന്‍മാരുടെ സേവനം ഉപയോഗപ്പെടുത്താമെന്ന് ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."