HOME
DETAILS
MAL
സുനിയെ കോടതിയില്‍ ഹാജരാക്കി
backup
September 03 2017 | 01:09 AM
കുന്നംകുളം: പള്‍സര്‍ സുനിയെ ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട്് കുന്ദംകുളം കോടതിയില്‍ ഹാജരാക്കി. ചൊവ്വന്നൂര്‍ സ്വദേശി എബിന്റെ ബൈക്ക് തിരിച്ചുനല്‍കാതെ പിന്നീട്് മറിച്ചുവിറ്റ കേസിന്റെ ഭാഗമായാണ് കോടതിയില്‍ ഹാജരാക്കിയത്്.
പച്ചക്കറി ലോറിയിലെ ഡ്രൈവറായിരുന്ന ചൊവ്വന്നൂര്‍ സ്വദേശി എബിനുമായി എറണാകുളത്തുവച്ചുണ്ടായ സൗഹൃദമാണ് ബൈക്ക് നല്കാന് കാരണമായത്. പിന്നീട് ബൈക്ക് തിരിച്ചുകിട്ടാതായതോടെ എബിന് കുന്നംകുളം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ശനിയാഴ്ച രാവിലെ 11 ഓടെ കോടതിയിലെത്തിച്ച സുനിലിനെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി അരമണിക്കൂറിനുള്ളില്‍ തിരിച്ചുകൊണ്ടുപോയി. യുവനടിയെ ആക്രമിച്ച കേസിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുനി പ്രതികരിച്ചില്ല. കേസിലെ വിസ്താരം ഈ മാസം 15ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."