HOME
DETAILS
MAL
കുറ്റപത്രം സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗം: സി.പി.എം
backup
September 03 2017 | 07:09 AM
കണ്ണൂര്‍: കതിരൂര്‍ മനോജ് കേസില്‍ സി.പി.എം നേതാക്കള്‍ക്കെതിരേ യു.എ.പി.എ ഉള്‍പ്പെടുത്തി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത് സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന്, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ മധുസൂദനന് എന്നിവര്‍ക്കെതിരേയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യാനുള്ള നീക്കത്തിനെതിരേയും സി.ബി.ഐയെ ഉപയോഗിച്ച് സി.പി.എമ്മിനെ വേട്ടയാടാനുള്ള ശ്രമങ്ങള്‍ക്കെതിരേയും പ്രതിഷേധം നടത്തും. 8ന് വൈകുന്നേരം ഏരിയ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും ബഹുജന കൂട്ടായ്മയും സംഘടിപ്പിക്കുമെന്നും സി.പി.എം പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."