അവധിദിന സേവനങ്ങള്‍ക്ക്് നമ്പറുകളും കേന്ദ്രങ്ങളും
പാലക്കാട്: ഓണം-ബക്രീദിനോടനുബന്ധിച്ച് അവധിദിനങ്ങളില്‍ നിയമലംഘനങ്ങള്‍ പ്രതിരോധിക്കുന്നതിന് ജില്ലയില്‍ 24 മണിക്കൂര്‍ ഉള്‍പ്പെടെയുളള വിവിധ സേവന നമ്പറുകളും കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. അനധികൃതമദ്യപ്രതിരോധം: 0491-2505309 നമ്പറില്‍ 24 മണിക്കൂര്‍ കലക്ട്രേറ്റ് കണ്‍ട്രോള്‍ റൂം
ആഘോഷവേളയില്‍ ജില്ലയിലേയ്ക്കുളള അനധികൃതമദ്യത്തിന്റെ കടന്നുവരവും വിപണനവും ഉപയോഗവും പ്രതിരോധിക്കുന്നതിന് ജില്ലാ കലക്ട്രേറ്റില്‍ 0491-2505309 എന്ന നമ്പറില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.155350 എന്ന എക്‌സൈസ് ടോള്‍ ഫ്രീ നമ്പറും പൊലീസിന്റെ 100 എന്ന നമ്പറും സജീവമായിരിക്കും. അനധികൃതമദ്യം സംബന്ധിച്ച വിവരങ്ങള്‍ താഴെ പറയുന്ന നമ്പറുകളിലും അറിയിക്കാം.സെപ്തംബര്‍ ഒന്നു മുതല്‍ ആറ് വരെ ബന്ധപ്പെട്ട വകുപ്പുകള്‍ ജില്ലയില്‍ 24 മണിക്കൂര്‍ വാഹനപരിശോധന ഉള്‍പ്പെടെ കര്‍ശനമാക്കും.
ജില്ലാ കണ്‍ട്രോള്‍ റൂം : 0491 -2505897, പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് : 0491-2539260, 9400069430, ചിറ്റൂര്‍: 0492-3222272, 9400069610, ആലത്തൂര്‍: 0492 -2222474, 9400069612, ഒറ്റപ്പാലം : 0466-2244488, 9400069616, മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് : 04924 225644, 9400069614, എക്‌സൈസ് ചെക്ക് പോസ്റ്റ്, വാളയാര്‍ : 0491-2862191, 9400069631, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്‌നര്‍,പാലക്കാട് : 9447178061, അസി: എക്‌സൈസ് കമ്മീഷ്‌നര്‍, പാലക്കാട് : 94960028269 സ്‌പെഷല്‍ സ്‌ക്വാഡ്, പാലക്കാട് : 0491-2526277, 9400069608 മായം ചേര്‍ത്ത പാല്‍ -പാലുത്പന്നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഗുണനിയന്ത്രണ ഓഫീസറുടെ 9446467244-ല്‍ വിവരമറിയിക്കാം.
ജില്ലയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാലും പാലുത്പന്നങ്ങളും പരിശോധിക്കാന്‍ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ സെപ്തംബര്‍ മൂന്ന് വരെ 24 മണിക്കൂര്‍ താല്‍ക്കാലിക പാല്‍ പരിശോധനാ ലാബ് പ്രവര്‍ത്തിക്കും. മീനാക്ഷിപുരം അതിര്‍ത്തി പ്രദേശത്തുളള സംസ്ഥാനത്തെ ആദ്യ പാല്‍ പരിശോധനാ ലബോറട്ടറി 24 മണിക്കൂര്‍ സജീവമായി തൂടരുന്നതിനു പുറമെയാണിത്. സെപ്തംബര്‍ രണ്ട് വരെ രാവിലെ ഒന്‍പത് മുതല്‍ എട്ട് വരെ സിവില്‍ സ്റ്റേഷനിലുളള ജില്ലാ ഗുണനിയന്ത്രണ ലബോറട്ടറിയോടനുബന്ധിച്ചുളള ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പൊതുജനങ്ങള്‍ക്കും പാല്‍ ഉപഭോക്താക്കള്‍ക്കും പാല്‍ സാംപിളുകള്‍ പരിശോധിക്കാം. ഇതിനു പുറമെ അവധിദിനങ്ങളില്‍ മായം ചേര്‍ത്ത് പാല്‍ ഉത്പന്നങ്ങള്‍ കണ്ടെത്തിയാല്‍ ഗുണനിയന്ത്രണ ഓഫീസറുടെ 9446467244-ല്‍ വിവരമറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."