ടെക്‌നോപാര്‍ക്കില്‍ പ്രതിധ്വനിയുടെ അരി പാക്കറ്റുകള്‍ വിതരണം ചെയ്തു
കഠിനംകുളം: ടെക്‌നോപാര്‍ക്കിലെ ഐ.ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനി 2017 ലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ 'റൈസ് ബക്കറ്റ് ചലഞ്ച്' എന്ന പരിപാടിയിലൂടെ ശേഖരിച്ച അരി പാക്കറ്റുകള്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിതരണം ചെയ്തു.
ടെക്‌നോപാര്‍ക്കിനുള്ളില്‍ ജോലിചെയ്യുന്ന ഐ.ടി ഇതര ജീവനക്കാര്‍ക്ക് ഓണ സമ്മാനമായി ആണ് റൈസ് പാക്കറ്റുകള്‍ നല്‍കിയത്.
ടെക്‌നോപാര്‍ക്കിലെ ഭവാനി, നിള, തേജസ്വിനി , നെയ്യാര്‍ , ഗായത്രി , ഗംഗ, യമുന , കിന്‍ഫ്ര , എം സ്‌ക്വയര്‍ , ചന്ദ്രഗിരി തുടങ്ങിയ വിവിധ കെട്ടിടങ്ങളില്‍ സ്ഥാപിച്ച റൈസ് ബക്കറ്റുകളിലൂടെ 1200 ലധികം അരി പാക്കറ്റുകളിലൂടെ ആറു ടണ്‍ അരിയാണ് പ്രതിധ്വനി സമാഹരിച്ചത്.
അഞ്ഞൂറോളം ഐ.ടി ഇതര ജീവനക്കാര്‍ക്ക് വിവിധ കെട്ടിടങ്ങളില്‍ നടന്ന ചെറിയ ചടങ്ങുകളിലൂടെ അരി പാക്കറ്റുകള്‍ വിതരണം ചെയ്തു.
ഇത് കൂടാതെ റൈസ് പാക്കറ്റുകള്‍ ടെക്‌നോപാര്‍ക്കിനു അടുത്തുള്ള ഓര്‍ഫനേജുകള്‍ക്കും വൃദ്ധ സദനങ്ങള്‍ക്കും മെഡിക്കല്‍ കോളജിലെത്തുന്ന രോഗികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന സംഘടനകള്‍ക്കും പാവപ്പെട്ട കുടുംബങ്ങള്‍ക്കും വിതരണം ചെയ്തു.പ്രതിധ്വനി വൈസ് പ്രസിഡന്റ് അജിത് അനിരുദ്ധന്‍ അധ്യക്ഷനായ ചടങ്ങില്‍ 'റൈസ് ബക്കറ്റ് ചലഞ്ച്' കണ്‍വീനര്‍ രാഹുല്‍ ചന്ദ്രന്‍ സ്വാഗതം ആശംസിച്ചു.
ടെക്‌നോപാര്‍ക്ക് ഒഞ മാനേജര്‍ ശ്രീ അഭിലാഷ്, പ്രതിധ്വനി പ്രസിഡന്റ് വിനീത് ചന്ദ്രന്‍ , പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണന്‍, പ്രതിധ്വനി എക്‌സികുട്ടീവ് അംഗങ്ങള്‍ , റൈസ് ബക്കറ്റ് ചലഞ്ചില്‍ സംഭാവന ചെയ്ത ഐ.ടി ജീവനക്കാര്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷങ്ങളിലും പ്രതിധ്വനി ടെക്‌നോപാര്‍ക്കില്‍ ഇത്തരത്തില്‍ റൈസ് ബക്കറ്റ് ചലഞ്ച് നടത്തിയിരുന്നു. മൂന്ന് ടണ്‍ അരിയാണ് കഴിഞ്ഞ തവണ ശേഖരിക്കാന്‍ പറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."