നരേന്ദ്രമോദി മ്യാന്മറില്‍; സൂക്കിയുമായി കൂടിക്കാഴ്ച നടത്തും
യാംഗൂണ്‍: ബ്രിക്‌സ് ഉച്ചകോടിക്കു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാന്മറില്‍ എത്തി. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് അദ്യമായാണ് മോദി മ്യാന്മറില്‍ എത്തുന്നത്. മോദിയുടെ ആദ്യ സന്ദര്‍ശനം 2014ല്‍ ആയിരുന്നു. ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു അന്ന് മോദി മ്യാന്‍മറില്‍ എത്തിയത്.
ഭീകരവിരുദ്ധ മുന്നേറ്റം, സുരക്ഷ തുടങ്ങിയ മേഖലയില്‍ മ്യാന്മറുമായുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മോദിയുടെ സന്ദര്‍ശനം. രണ്ടു ദിവസം മ്യാന്മറില്‍ ചെലവഴിക്കുന്ന മോദി മ്യാന്‍മര്‍ പ്രസിഡന്റ് യുതിന്‍ ക്വ, മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമാ ആങ് സാങ് സൂക്കിയുമായും ചര്‍ച്ച നടത്തും.
ഇന്ത്യയില്‍ അഭയാര്‍ഥികളായി എത്തിയിരിക്കുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളെ മ്യാന്‍മറിലേക്ക് തിരിച്ചയയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനിടെയാണ് സര്‍ശനമെന്ന പ്രത്യേകതയുമുണ്ട്. തങ്ങളെ തിരിച്ച് നാട്ടിലേക്ക് അയയ്ക്കരുതെന്ന് ആവശ്യപ്പെട്ട് അഭയാര്‍ഥികള്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ തിങ്കളാഴ്ചയ്ക്ക് മുമ്പ് സര്‍ക്കാര്‍ വിശദീകരണം നല്‍കാനാണ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."