HOME
DETAILS
MAL
പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി
backup
August 11 2016 | 21:08 PM
മങ്കട: ആശ്രയ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിപക്ഷ അംഗങ്ങളുടെ കുത്തിയിരിപ്പ് സമരം. ആളുകള്‍ വന്നിട്ടും കിറ്റ് വിതരണം ചെയ്യാന്‍ അധികാരികള്‍ തയാറാവാത്തതാണ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിപക്ഷ നേതാവ് ഷബീര്‍ കറുമൂക്കിലിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പ്രതിപക്ഷഅംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ഇനിയുള്ള ആശ്രയാ കിറ്റ് അര്‍ഹതപ്പെട്ടവരുടെ വീടുകളില്‍ എത്തിക്കും എന്ന ഉറപ്പിന്മേല് സമരം പിന്‍വലിച്ചു. ഷബീര്‍ കര്മുക്കില്, അബുത്വാഹിര്‍ തങ്ങള്‍, സലാം ആറങ്ങോടന്, സുബ്രഹ്മണ്യന്, താജറ ഹുസൈന്, ഫെബില ബേബി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."