ബംഗാളികളെന്ന വ്യാജേന ബംഗ്ലാദേശുകാര്‍
കൊണ്ടോട്ടി: ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു വാടകയ്ക്കു താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സുകള്‍ നല്‍കുന്നതിലെ നിബന്ധനകള്‍ പൊലിസ് കര്‍ക്കശമാക്കുന്നു. എടവണ്ണപ്പാറയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ വാഴക്കാട് പൊലിസ് നടത്തിയ പരിശോധനയില്‍ അനധികൃതമായി രാജ്യത്തേക്കു കടന്ന 35 ബംഗ്ലാദേശ് സ്വദേശികളെ കണ്ടെത്തിയ സാഹചര്യത്തിലാണിത്.
എടവണ്ണപ്പാറ-അരീക്കോട് റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് ബംഗാള്‍ തൊഴിലാളികളെന്ന വ്യാജേന താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശികളെ കണ്ടെത്തിയത്. കെട്ടിട ഉടമയെയും നാട്ടുകാരെയും കബളിപ്പിച്ച് ഇവര്‍ ആറു മാസമായി ഇവിടെ ജോലി ചെയ്തു കഴിയുകയായിരുന്നു. മുഴുവന്‍ പേരും കെട്ടിടനിര്‍മാണ തൊഴിലാളികളാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു വാടകയ്ക്കു വീടുകളും ക്വാര്‍ട്ടേഴ്‌സുകളും നല്‍കുമ്പോള്‍ ഇവരുടെ തിരിച്ചറിയില്‍ രേഖകള്‍ കെട്ടിട ഉടമകള്‍ വാങ്ങണം. ഇതോടൊപ്പം ഇവര്‍ പൊലിസ് സ്റ്റേഷനില്‍ കൃത്യമായ രേകള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യയിലെ ഏതു സംസ്ഥാനങ്ങളില്‍നിന്നായാലും അവര്‍ താമസിക്കുന്ന പൊലിസ് സ്‌റ്റേഷനുകളില്‍നിന്നു പ്രത്യേക കത്തും വാങ്ങിയിരിക്കണം. ക്രമിനല്‍ സ്വഭാവമുള്ളവരല്ലെന്നു ബോധ്യപ്പെടാനാണിത്.
ചെറിയ കാര്യങ്ങള്‍ക്കു പോലും അക്രമികളാകുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ലഹരിക്ക് അടിമകളും അവയുടെ വില്‍പനക്കാരുമാവുന്നുണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കെട്ടിട നിര്‍മാണ മേഖലയിലാണ് ഇവര്‍ കൂടുതലുമുള്ളത്. ഇവരില്‍ പലരും രേഖകളില്ലാതെയും കൃത്രിമ രേഖകളിലുമാണ് എത്തുന്നത്. എടവണ്ണപ്പാറയില്‍ പിടിയിലായവരില്‍ നാലു പേര്‍ക്ക് ബംഗ്ലാദേശ് സ്വദേശികളാണെന്നുള്ളതിന്റെ പാസ്‌പോര്‍ട്ടുണ്ടെങ്കിലും ഇവ രാജ്യത്തു തങ്ങാനുളള കാലാവധി കഴിഞ്ഞവയാണ്. ശേഷിക്കുന്ന മിക്കവരും പശ്ചിമബംഗാളിന്റെ വ്യാജ രേഖകള്‍ ശേഖരിച്ചു കഴിഞ്ഞുവരുന്നവരാണ്.
മാസങ്ങള്‍ക്കു മുന്‍പ് എടവണ്ണപ്പാറയില്‍ ഒരു തൊഴിലാളിയുടെ മരണവമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് ബംഗാളികളെന്ന പേരില്‍ ബംഗ്ലാദേശ് സ്വദേശികള്‍ കുടിയേറുന്നതു പൊലിസ് കണ്ടെത്തിയിരുന്നത്.
ഇവര്‍ക്കു വ്യാജ രേഖകള്‍ കൈമാറുന്ന സംഘവും പ്രവര്‍ത്തിക്കുന്നതായി ബോധ്യമായിട്ടുണ്ട്. ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങള്‍ പരിശോധിക്കാനും വാടകയ്ക്കു കെട്ടിടങ്ങള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനുമാണ് പൊലിസിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."