ലളിതകലാ അക്കാദമി ചെയര്‍മാനെതിരേ ജീവനക്കാരിയുടെ പരാതി
തിരുവനന്തപുരം: ലളിതകലാ അക്കാദമി ചെയര്‍മാനെതിരേ ജീവനക്കാരി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അക്കാദമി ചെയര്‍മാന്‍ സത്യപാലിനെതിരേയാണ് അക്കാദമി മാനേജര്‍ എ.എസ് സുഗതകുമാരിയുടെ പരാതി. ചെയര്‍മാനില്‍ നിന്ന് നിരന്തരമായി മാനസിക പീഡനം അനുഭവിക്കേണ്ടി വരുന്നുവെന്നും ജോലിയില്‍ മനസ്സമാധാനത്തോടെ തുടരാന്‍ സാഹചര്യമൊരുക്കണമെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 10ന് ചെയര്‍മാനായി സ്ഥാനമേറ്റ ശേഷം നടത്തിയ ആദ്യ പരിപാടിയായ മഹാഭാരത വിചാരം മുതല്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. അതിനുശേഷം തുടര്‍ച്ചയായി അധിക്ഷേപിക്കുകയാണ്. ചെയര്‍മാന്റെ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് കിട്ടില്ല എന്ന തിരിച്ചറിവാകാം അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നും പരാതിയില്‍ പറയുന്നു.
പല യോഗങ്ങളിലും സീറ്റില്‍നിന്ന് എഴുന്നേല്‍പ്പിച്ച് നിര്‍ത്തി അധിക്ഷേപിച്ചു. ഏകദേശം 90 ലക്ഷം രൂപ ചെലവഴിച്ച് അക്കാദമി നടത്തിയ പരിപാടിയില്‍ മാനേജരായ തന്നെ പങ്കെടുപ്പിച്ചില്ലെന്നും അതിന്റെ സാമ്പത്തിക കാര്യങ്ങളിലൊന്നും അടുപ്പിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."